1.08 കോടി രൂപയുടെ 1512 ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്
എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണ കവര്‍ച്ച നടത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. എറണാകുളം പള്ളുരുത്തി സ്വദേശി കളായ നിസാർ ,നൗഫൽ, കോഴിക്കോട് സ്വദേശി ബാബു എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. 1.08 കോടി രൂപയുടെ 1512 ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. ശനിയാഴ്ച രാത്രി കുറ്റിപ്പുറത്ത് നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ തൃശൂർ സ്വദേശി ജിബിയുടെ ബാഗിൽ നിന്നാണ് സംഘം ആഭരണങ്ങള്‍ കവര്‍ന്നത്.