fbwpx
എടവണ്ണ റിഥാന്‍ കൊലപാതകം; പ്രതി ഷാനിനെതിരെയുള്ള പൊലീസ് കണ്ടെത്തലുകള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Sep, 2024 03:28 PM

കേസില്‍ പൊലീസ് കണ്ടെത്തിയ പ്രതി, മുഹമ്മദ് ഷാന്‍ നിരപരാധിയാണെന്ന വാദവുമായി നിലമ്പൂർ എംഎല്‍എ പി.വി. അന്‍വര്‍ രംഗത്തെത്തിയിരിക്കുകയാണ്

KERALA

മുഹമ്മദ് ഷാന്‍


എടവണ്ണ ചെമ്പകുത്ത് സ്വദേശി അറയിലകത്ത് റിഥാന്‍ ബാസില്‍ എന്ന 27കാരന്‍റെ കൊലപാതകം കേരളത്തില്‍ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. കേസില്‍ പൊലീസ് കണ്ടെത്തിയ പ്രതി, മുഹമ്മദ് ഷാന്‍ നിരപരാധിയാണെന്ന വാദവുമായി നിലമ്പൂർ എംഎല്‍എ പി.വി. അന്‍വര്‍ രംഗത്തെത്തിയിട്ടുണ്ട് . സ്വർണക്കടത്ത് അടക്കം പൊലീസ് സേനയ്ക്കെതിരെ എംഎല്‍എ വാർത്താസമ്മേളനങ്ങളില്‍ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. തല്ലി കേസ് തെളിയിക്കുന്ന ഒരു വലിയ വിഭാഗം സേനയിലുണ്ടെന്ന് ചൂണ്ടിക്കാണിക്കാനായി അന്‍വര്‍ ചൂണ്ടിക്കാണിച്ചത് റിഥാന്‍ കൊലപാതകമാണ്. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത റിഥാന്‍റെ സുഹൃത്ത് ഷാനിനെ മർദിച്ച് കുറ്റം സമ്മതിപ്പിക്കുക ആയിരുന്നുവെന്നാണ് അന്‍വറിന്‍റെ ആരോപണം.

ALSO READ: സോളാര്‍ കേസ് അട്ടിമറിച്ചു, കവടിയാറില്‍ 'കൊട്ടാരം' പോലൊരു വീട്: എം.ആര്‍. അജിത് കുമാറിനെതിരെ അന്‍വറിന്‍റെ ഗുരുതര ആരോപണങ്ങള്‍


2023 ഏപ്രില്‍ 22ന് ഒരു പെരുന്നാള്‍ ദിവസമാണ് റിഥാനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേന്ന് വീട്ടില്‍ നിന്നിറങ്ങിയ റിഥാനെ തിരഞ്ഞിറങ്ങിയ സഹോദരന്‍ സമീപമുള്ള കുന്നിന്‍ മുകളില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് പോസ്റ്റ്‌മോർട്ടത്തില്‍ റിഥാന്റെ ശരീരത്തില്‍ നിന്നും ലഭിച്ചത്. എംഡിഎംഎ കേസില്‍ പ്രതിയായ റിഥാന്‍ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

കൊലപാതകത്തിന് കേസ്  രജിസ്റ്റർ ചെയ്ത ഉടൻ തന്നെ പൊലീസ് റിഥാന്‍റെ ഷാനടക്കമുള്ള സുഹൃത്തുക്കളെ  വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഷാന്‍ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. വർഷങ്ങളായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കൊല്ലാന്‍ ഉപയോഗിച്ച തോക്ക് കേരളത്തിന് വെളിയില്‍ നിന്ന് എത്തിച്ചതാണെന്നും പൊലീസിനോട് ഷാന്‍ പറഞ്ഞതായാണ് വിവരങ്ങള്‍. വെടിവെക്കാൻ ഷാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന തോക്ക് എടവണ്ണ മുണ്ടേങ്ങരയിലെ വീട്ടില്‍ വിറകുപുരക്കുള്ളില്‍ വിറകിനടിയില്‍ പായില്‍ കെട്ടി ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. തന്‍റെ പണി തീരാത്ത വീട്ടില്‍ വെച്ചാണ് തിരകള്‍ നിറച്ചതും മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും ഷാന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി നിലമ്പൂരില്‍ ക്യാംപ് ചെയ്ത് നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഡിവൈഎസ്‌പിമാരായ സാജു കെ അബ്രഹാം, സന്തോഷ്‌കുമാര്‍, കെ എം ബിജു, സി ഐ പി വിഷ്ണു, എസ് ഐ മാരായ വിജയരാജന്‍, അബ്ദുള്‍ അസീസ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ മോഹന്‍ദാസ്, സൈബര്‍ സെല്‍ എ എസ് ഐ ബിജു, ശൈലേഷ് തുടങ്ങിയവരും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് കേസ് അന്വേഷിച്ചത്. എന്നാല്‍, പൊലീസ് ഷാനിനെ മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് പി. വി. അന്‍വറിന്‍റെ ആരോപണം. മാത്രമല്ല, ഷാനുമായി രഹസ്യ ബന്ധമുണ്ടെന്ന് മൊഴി നല്‍കാന്‍ റിദാന്‍റെ ഭാര്യയെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അന്‍വർ ആരോപിച്ചു. ഷാന്‍ ചാലക്കുടി പുഴയിലെറിഞ്ഞുവെന്ന് പറയപ്പെടുന്ന തെളിവുകളുണ്ടായിരുന്ന രണ്ട് ഫോണുകളും കാണ്ടെത്താനായില്ലെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.

ALSO READ:  'പുഴുക്കുത്തുക്കളെ ഒഴിവാക്കും'; അന്‍വറിന്റെ ആരോപണത്തില്‍ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പൊലീസിന്‍റെ കണ്ടെത്തല്‍

2023 ഏപ്രിള്‍ 21ന് രാത്രി ഷാന്‍ സ്കൂട്ടറില്‍ റിഥാന്‍റെ വീട്ടിലേക്ക് വരുന്നു. ഇരുവരും ചേർന്ന് വാടകയ്‌ക്കെടുത്ത വാഹനത്തിന്‍റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഷാന്‍ റിഥാനെ വണ്ടിയില്‍ കയറ്റി വീടിനു സമീപത്തുള്ള കുന്നിനു മുകളിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. കുന്നിന് മുകളിലെത്തിയപ്പോള്‍ റിഥാനെക്കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച് വീട്ടിലേക്ക് 10.30ന് ശേഷമേ എത്തുവെന്ന് പറയിപ്പിച്ചു. എന്നിട്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടർന്നാണ് ഷാന്‍ റിഥാനെ വെടിവെച്ച് കൊല്ലുന്നത് എന്നാണ് പൊലീസ് കണ്ടെത്തല്‍. ഏഴ് റൗണ്ടാണ് വെടിവെച്ചത്. ഇതില്‍ മൂന്നെണ്ണം റിഥാന്റെ  ശരീരത്തിലേറ്റു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ഷാന്‍ റിഥാന്റെ ഫോണുമായി സ്ഥലം വിട്ടു. വീട്ടിലേക്ക് പോകും വഴി ഫോണ്‍ സീതി ഹാജി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് എറിഞ്ഞു. ഇതിനു മുന്‍പ് റിഥാന്റെ ഭാര്യയെ വിളിച്ച് താന്‍ കുന്നിന് മുകളില്‍ നിന്നും പോയി എന്നും റിഥാന്‍ അവിടെയുണ്ടെന്നും അറിയിച്ചു. നേരം പുലർന്നിട്ടും റിഥാന്‍ വീട്ടിലെത്താത്തതിനെ തുടർന്നാണ് സഹോദരന്‍ അന്വേഷിച്ച് കുന്നിനു മുകളിലെത്തിയതും, മൃതദേഹം കാണുന്നതും.

KERALA
സമാധി വിവാദം: ഗോപന്‍ എങ്ങനെ മരിച്ചു? അതാര് അംഗീകരിച്ചു? അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി
Also Read
user
Share This

Popular

KERALA
KERALA
എൻ.എം. വിജയൻ്റെ ആത്മഹത്യ: മൂന്ന് വഞ്ചനാ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും