1956 നവംബർ 1 വരെ സംസ്ഥാനമായിരുന്ന സൽഹി ഭരിച്ചത് കോൺഗ്രസ് ആയിരുന്നു. പിന്നെ 10 വർഷം മുനിസിപ്പൽ കോർപ്പറേഷൻ മാത്രം. 1966 ലാണ് 61 അംഗ മെട്രോപോളിറ്റൻ കൗൺസിൽ ആയത്.
ഡൽഹി സംസ്ഥാനമായിരുന്ന രണ്ട് ഘട്ടമുണ്ട്. ഇതിനിടയിലുള്ള ദീർഘകാലം അത് മെട്രോപോളിറ്റൻ കൗൺസിൽ ആയിരുന്നു. അവിടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ചെയർമാൻ എൽ കെ അദ്വാനിയും.1977 ൽ ഡൽഹിയിലെ ജനങ്ങൾ വരി നിന്നത് എല്ലാ സീറ്റിലും ജനതാ പാർട്ടിയെ ജയിപ്പിക്കാനിയിരുന്നു.
ഡൽഹി മെട്രോപോളിറ്റൻ കൗൺസിലിൽ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ മാത്രമല്ല കോൺഗ്രസ് പുറത്തായത്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ജയിച്ചത് ജനസംഘമാണ്. 1967 ൽ ആയിരുന്നു അത്. ചെയർമാൻ ആയത് പിന്നീട് രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രിയായ എൽ കെ അദ്വാനിയും. 1956 നവംബർ 1 വരെ സംസ്ഥാനമായിരുന്ന സൽഹി ഭരിച്ചത് കോൺഗ്രസ് ആയിരുന്നു. പിന്നെ 10 വർഷം മുനിസിപ്പൽ കോർപ്പറേഷൻ മാത്രം.
Also Read; 70 മണ്ഡലങ്ങൾ, അപ്രതീക്ഷിത ജനവിധികൾ; ചരിത്രം ആവർത്തിക്കുമോ? ഡൽഹിയിലെ തെരഞ്ഞെടുപ്പു ഫലം
1966 ലാണ് 61 അംഗ മെട്രോപോളിറ്റൻ കൗൺസിൽ ആയത്. 56 പേർ തെരഞ്ഞെടുപ്പിലൂടെ . അഞ്ച് പേർ നാമനിർദേശം വഴി. ശേഷം നടന്ന തെരഞ്ഞെടുപ്പാണ് അദ്വാനിയെ അധികാരത്തിൽ എത്തിച്ചത്. 1977 ൽ ജനതാപാർട്ടി ഭരണം. 1983 മുതൽ 7 വർഷം കോൺഗ്രസ്. ഒടുവിൽ 1990 ൽ കൗൺസിൽ തന്നെ ഇല്ലാതായി. പിന്നെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1993 ൽ ആണ്. അപ്പോഴും ജയിച്ചത് ബി ജെ പി തന്നെയാണ്.