യുഎൻ സുരക്ഷാ കൗൺസലിൽ കൂടുതൽ രാജ്യങ്ങളെ ഉൾക്കൊള്ളുന്നതിനും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ നിലപാട് സ്വീകരിക്കുന്നത്
യുഎൻ സുരക്ഷാ കൗൺസിൽ വിപുലീകരിക്കണമെന്നും അതിന് ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്നും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. യുഎൻ പൊതുസഭയുടെ പ്രസംഗത്തിനിടെയാണ് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം പറഞ്ഞത്. യുഎൻ സുരക്ഷാ കൗൺസലിൽ കൂടുതൽ രാജ്യങ്ങളെ ഉൾക്കൊള്ളിക്കുന്നതിനും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ നിലപാട് സ്വീകരിക്കുന്നത്.
ALSO READ: ഭീകര കേന്ദ്രങ്ങളാകുന്ന പാശ്ചാത്യ ആഫ്രിക്കൻ രാജ്യങ്ങൾ? ആഗോള ഭീകരത സൂചികയിൽ ഒന്നാമത് ബുർക്കിനോ ഫാസോ
ബ്രസീൽ, ജപ്പാൻ, ജർമ്മനി, ആഫ്രിക്ക, എന്നീ രാജ്യങ്ങളെ കൂടി ഇതിൽ കൂട്ടിച്ചേർക്കണമെന്ന ആവശ്യത്തെയും അദ്ദേഹം പിന്തുണച്ചു. യുഎസ്, ചൈന, റഷ്യ, ഫ്രാൻസ്, യുകെ എന്നീ അഞ്ച് രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ യുഎൻഎസ്‌സിയിൽ സ്ഥിരാംഗമുള്ളത്. യുഎസും ഫ്രാൻസും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യ ഈ ശക്തമായ ഗ്രൂപ്പിൻ്റെ ഭാഗമാകണമെന്ന് വാദിച്ചു. എന്നാൽ, ചൈന ഇതിനെതിരെ രംഗത്തെത്തി.