ഇടിച്ചിറക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും, ഒടുവിൽ നോർമൽ ലാൻഡിങ്ങ് തന്നെ നടത്തുകയായിരുന്നു
തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഇറക്കാൻ സാധിക്കാതിരുന്ന വിമാനം ഒടുവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇടിച്ചിറക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും, ഒടുവിൽ നോർമൽ ലാൻഡിങ് തന്നെ നടത്തുകയായിരുന്നു. 141 യാത്രക്കാരാണ് തിരുച്ചിറപ്പള്ളി- ഷാർജ വിമാനത്തിൽ ഉണ്ടായിരുന്നത്.
ഹൈഡ്രോളിക് വീൽ പ്രവർത്തിക്കാത്തതും, ലാൻഡിങ് ഗിയറിലെ തകരാറുമായിരുന്ന പ്രതിസന്ധിക്ക് കാരണമായത്. അഗ്നിരക്ഷാ യൂണിറ്റും, ആംബുലൻസുകളുമടക്കം വിമാനത്താവളത്തിൽ അധികൃതർ സജ്ജമാക്കിയിരുന്നു. 50 ഓളം ആംബുലൻസുകളാണ് വിമാനത്താവളത്തിലെ റൺവേയിൽ സജ്ജമാക്കിയിരുന്നത്.
ഇടിച്ചിറക്കുമ്പോൾ അപകടം ഒഴിവാക്കുന്നതിനായി ഇന്ധനം കുറക്കുന്നതിൻ്റെ ഭാഗമായി 16 ഓളം തവണ വിമാനം ആകാശത്ത് വട്ടമിട്ട് പറത്തിയിരുന്നു. സ്ഥലത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.