ഇങ്ങനെ പരീക്ഷകൾ നടത്തിയാല്‍ മാത്രമെ കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കൾക്ക് മനസിലാക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു
ഒന്നാം ക്ലാസ്സ് മുതൽ പരീക്ഷകൾ നടത്തണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇങ്ങനെ പരീക്ഷകൾ നടത്തിയാല്‍ മാത്രമേ കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കൾക്ക് മനസിലാക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ഭീമനാട് ഗവണ്‍മെന്‍റ് യുപി സ്കൂളിലെ വായന വണ്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ALSO READ: മലയാള സിനിമ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം; മനുഷ്യാവകാശ കമ്മീഷന്‍
പത്താം ക്ലാസ്സ് പഠിച്ചിറങ്ങുന്ന പല വിദ്യാർഥികൾക്കും മലയാളം പോലും അറിയില്ല. ഇത് തുറന്ന് പറയുന്നതിൽ ഭയമില്ലെന്നും കെ. ബി ഗണേഷ് കുമാർ പറഞ്ഞു. കൂടുതൽ കുട്ടികൾ പരീക്ഷയിൽ തോൽക്കുന്നത് അധ്യാപകരുടെ പഠിപ്പിക്കൽ മോശമായതിനാലാണ്. ഇതിനെ മറികടക്കാനാണ് അധ്യാപക സംഘടനകൾ എട്ടാം ക്ലാസ്സ് മുതൽ പരീക്ഷ മതി എന്ന് പറയുന്നതെന്നും മന്ത്രി വിമർശിച്ചു.