fbwpx
ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് ഇന്ന് തുടക്കം; ശംഭുവിൽ നിന്ന് കാൽനടയായി എത്തുക 101 കർഷകർ
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Dec, 2024 12:16 PM

സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു ഡൽഹിയിലേക്കു ജാഥ നടത്തുന്നത്

NATIONAL


പഞ്ചാബിൽ നിന്നുള്ള കർഷകരുടെ ഡൽഹി മാർച്ചിന് ഇന്ന് തുടക്കം. മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ മാർച്ച്. പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്ന് 101 കർഷകർ കൽനടയായാണ് ഡൽഹിയിലേക്ക് ജാഥ നടത്തുക. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു ഡൽഹിയിലേക്കു ജാഥ നടത്തുന്നത്.

ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് മാർച്ച് ആരംഭിക്കുകയെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് സർവാൻ സിങ് പാന്ധേർ അറിയിച്ചു. തികച്ചും സമാധാനപരമായാണ് കർഷക ജാഥ നടക്കുക. സമരത്തെ എങ്ങനെ നേരിടണമെന്നു സർക്കാരിനു തീരുമാനിക്കാമെന്നും സർവാൻ സിങ് പാന്ധേർ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് തടഞ്ഞതിനെ തുടർന്ന് ഹരിയാനയ്ക്ക് സമീപം ശംഭു, ഖനൗരി അതിർത്തികളിൽ ഫെബ്രുവരി 13 മുതൽ കർഷകർ കുത്തിയിരുന്നു സമരം ചെയ്യുകയാണ്.


ALSO READ: കലാപാഗ്നിയിൽ നീറി സംഭല്‍; മതേതരത്വത്തിൻ്റെ അടിത്തറയിളക്കിയ ബാബരി മസ്ജിദിലേക്കൊരു തിരിഞ്ഞുനോട്ടം


സംസ്ഥാന അതിർത്തിയിൽ ഹരിയാന പൊലീസ് ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഡൽഹിയോട് ചേർന്നുള്ള സിംഗു അതിർത്തിയിൽ ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന് പൊലീസ് അറിയിച്ചു. ഡൽഹി പൊലീസിന്റെ അനുമതിയില്ലാതെ മാർച്ച് നടത്തരുതെന്ന് ഹരിയാന സർക്കാർ കർഷക സംഘ‌ടനകളോട് അഭ്യർഥിച്ചിട്ടുണ്ട്.

KERALA
അക്ഷരലോകത്തിനുണ്ടായത് നികത്താനാകാത്ത നഷ്ടം; എം.ടിക്ക് ആദരാഞ്ജലികൾ നേർന്ന് രാഷ്ട്രീയ രം​​ഗത്തെ പ്രമുഖർ
Also Read
user
Share This

Popular

KERALA
NATIONAL
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം