fbwpx
"അഫ്‌ഗാനിൽ സ്ത്രീകളെക്കാൾ സ്വാതന്ത്ര്യം പെൺപൂച്ചകൾക്ക്"; അഫ്‌ഗാൻ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോളിവുഡ് താരം മെറിൽ സ്ട്രീപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Sep, 2024 01:36 PM

യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ഹോളിവുഡ് താരത്തിൻ്റെ പ്രതികരണം

WORLD


അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെക്കാൾ സ്വാതന്ത്ര്യം പെൺപൂച്ചകൾക്ക് ഉണ്ടെന്ന് ഹോളിവുഡ് താരം മെറിൽ സ്ട്രീപ്പ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ആയിരുന്നു താരത്തിൻ്റെ പ്രതികരണം. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ഹോളിവുഡ് താരത്തിൻ്റെ പ്രതികരണം. രാജ്യത്തെ സ്ത്രീകളെക്കാൾ സ്വാതന്ത്യം പെൺപൂച്ചകൾക്ക് ഉണ്ടെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടൽ നടത്തണമെന്നും താരം ആവശ്യപ്പെട്ടു.

READ MORE: സ്ത്രീകൾ ഇനി വീടിന് പുറത്ത് മിണ്ടരുത്; പുതിയ നിയമവുമായി താലിബാൻ

സ്ത്രീകൾ പൊതുസ്ഥലത്ത് ഖുറാൻ പാരായണം നടത്തരുതെന്നും, കുടുംബാംഗമല്ലാത്ത പുരുഷന്‍മാരെ നോക്കരുതെന്നും, മുഖം ഉൾപ്പടെ മറക്കാതെ പുറത്ത് പോകരുതെന്നുമായിരുന്നു താലിബാൻ്റെ ഓഗസ്റ്റിൽ പുറത്തിറക്കിയ പുതിയ ഉത്തരവ്. അഫ്ഗാനിസ്ഥാൻ്റെ ഭാവിയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഊന്നിയ ചർച്ചയിലാണ് താരം താലിബാനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

READ MORE: നിരോധിച്ചിട്ടും! അഫ്ഗാനിസ്ഥാനിൽ ചെറുത്തുനിൽപ്പിൻ്റെ പുതിയ രൂപമായി രഹസ്യ ബ്യൂട്ടി സലൂണുകൾ

വീടിൻ്റെ മുൻഭാഗത്ത് പോയിരിക്കാൻ പൂച്ചകൾക്ക് സ്വാതന്ത്ര്യമുണ്ട്, സ്ത്രീകൾക്കില്ല. പൊതു ഇടങ്ങളിലെ പാർക്കുകളിൽ പോകാൻ അണ്ണാന് അനുവാദമുണ്ട്, പക്ഷേ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമില്ല. കാബൂളിൽ പൊതു ഇടത്ത് ഒരു പക്ഷിക്ക് പാട്ടുപാടാൻ സാധിക്കും. എന്നാൽ ഒരു സ്ത്രീക്ക് ഇതിന് അനുവാദമില്ല എന്നു തുടങ്ങി രൂക്ഷമായ ഭാഷയിലായിരുന്നു മെറിൽ സ്ട്രീപ്പിൻ്റെ വിമർശനം.

NATIONAL
ഷര്‍ട്ട് ഇല്ലാതെ വിദ്യാര്‍ഥിനികളെ വീട്ടിലേക്കയച്ചു; യൂണിഫോമില്‍ എഴുതിയതിന് പ്രധാനാധ്യാപകന്റെ ശിക്ഷ!
Also Read
user
Share This

Popular

KERALA
KERALA
ആലപ്പുഴ CPM ജില്ലാ സമ്മേളനം: 'വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണം'; പ്രതിനിധികളെ അഭിനന്ദിച്ച് പിണറായി