നാർകോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ പാല ബിഷപ്പിനെതിരായി കേസെടുത്ത ആളാണ് പിണറായിയെന്നും വി. മുരളീധരൻ ആരോപിച്ചു
ഡൽഹിയിൽ ഓശാന പ്രദക്ഷിണം തടഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി അവസരവാദത്തിന്‍റെ അപ്പോസ്തലനായി മാറിയെന്നായിരുന്നു മുരളീധരൻ്റെ വിമർശനം. വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉള്ളതാണ്. പാർട്ടി സെക്രട്ടറിയുടെ ശൈലിയിൽ നിന്നും മാറി മുഖ്യമന്ത്രിയുടെ നിലവാരത്തിലേക്ക് പിണറായി ഉയരണമെന്നും വി. മുരളീധരന്‍ വിമർശിച്ചു.
മുനമ്പം വിഷയത്തിനെതിരായി നിലപാടെടുത്ത പാർട്ടിയുടെ വക്താവാണ് പിണറായി വിജയനെന്ന് വി.മുരളീധരൻ പറഞ്ഞു. മതമേലധ്യക്ഷന്മാരെ കൈകാര്യം ചെയ്ത രീതി എല്ലാവർക്കും അറിയാം. നാർകോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ പാല ബിഷപ്പിനെതിരായി കേസെടുത്ത ആളാണ് പിണറായിയെന്നും വി. മുരളീധരൻ ആരോപിച്ചു.
ALSO READ: എറണാകുളം അത്താണിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ഡൽഹിയിൽ ഓശാന പ്രദക്ഷിണം മാത്രമല്ല, ഹനുമാൻ ജയന്തിയുടെ ഘോഷയാത്രയും നിരോധിക്കപ്പെട്ടിരുന്നെന്ന വിശദീകരണമാണ് വി. മുരളീധരൻ നൽകുന്നത്. ക്രമസമാധാനം കണക്കിലെടുത്താണ് അനുമതി നിഷേധിച്ചത്. ഡൽഹി പൊലീസിന്റെ തീരുമാനത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചെന്നും പാർട്ടി സെക്രട്ടറിയുടെ ശൈലിയിൽ നിന്നും മാറി മുഖ്യമന്ത്രിയുടെ നിലവാരത്തിലേക്ക് പിണറായി ഉയരണമെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു.
ലത്തീന്‍ അതിരൂപതയുടെ കുരിശിന്റെ വഴിക്കാണ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. ഡല്‍ഹി അതിരൂപതയുടെ നേതൃത്വത്തില്‍ ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ്. മേരീസ് പള്ളിയില്‍ നിന്ന് തിരുഹൃദയ പള്ളിയിലേക്കാണ് എല്ലാ വര്‍ഷവും ഓശാന ഞായറാഴ്ച കുരിശിന്റെ വഴി നടക്കാറ്. ഇത്തവണ അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നല്‍കാത്തതിന്റെ കാരണം അറിയില്ലെന്നാണ് ഇടവക വികാരി പ്രതികരിച്ചത്.
15 വര്‍ഷമായി നടത്തുന്ന കുരുത്തോല ഘോഷയാത്രയ്ക്കാണ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. പള്ളിക്ക് തൊട്ടടുത്തുള്ള സിഖ് ഗുരുദ്വാരയില്‍ നിഹാരി വിഭാഗം നടത്താനിരുന്ന ഘോഷയാത്രക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.