fbwpx
സർക്കാർ ജീവനക്കാരുടെ സമരം നിയമസഭയിൽ; അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം
logo

ന്യൂസ് ഡെസ്ക്

Posted : 22 Jan, 2025 06:53 AM

സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങളും നെല്ല് സംഭരണത്തിലെ കർഷക പ്രതിസന്ധിയും ശ്രദ്ധ ക്ഷണിക്കൽ ആയും സഭയിൽ അവതരിപ്പിക്കും

KERALA


ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നിയമസഭയിൽ ഇന്നും തുടരും. സിപിഐയുടെ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകൾ നടത്തുന്ന സമരം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷനീക്കം. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. പങ്കാളിത്ത പെൻഷൻ പിൻവലിച്ച്, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങളാണ് സമര സംഘടനകൾ മുന്നോട്ടുവെക്കുന്നത്.


ALSO READ: ഇന്ന് സിപിഐ, പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക്


സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങളും നെല്ല് സംഭരണത്തിലെ കർഷക പ്രതിസന്ധിയും ശ്രദ്ധ ക്ഷണിക്കൽ ആയും സഭയിൽ അവതരിപ്പിക്കും.

KERALA
എ.കെ. ബാലന്റെ പ്രസ്താവന വെള്ളം തിളയ്ക്കുന്നതിന് മുൻപ് അരിയിട്ട പോലെ; വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സമ്മേളനം
Also Read
user
Share This

Popular

NATIONAL
KERALA
പുഷ്പക് എക്‌സ്പ്രസിൽ പുക കണ്ട് ഭയന്ന് പുറത്തേക്ക് ചാടി; മഹാരാഷ്ട്രയിൽ ട്രെയിനിടിച്ച് മരിച്ചവരുടെ എണ്ണം 11 ആയി