fbwpx
വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കുന്നത് മതിയായ നഷ്ടപരിഹാരം നൽകാതെ; ഹാരിസൺസ് മലയാളം ഹൈക്കോടതിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Jan, 2025 05:18 PM

ദുരന്ത നിവാരണ നിയമപ്രകാരം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്

KERALA


വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി. മതിയായ നഷ്ടപരിഹാരം നൽകാതെയാണ് ഭൂമി ഏറ്റെടുക്കുന്നതിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടെതെന്ന് ചൂണ്ടികാട്ടിയാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.



ദുരന്ത നിവാരണ നിയമപ്രകാരം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. അതേസമയം, ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചിരിന്നു. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചിരുന്നു.


ALSO READ: ചൂരൽമലയിൽ കാണാതായവരെ മരിച്ചതായി കണക്കാക്കുന്ന നടപടി ഈ മാസം പൂര്‍ത്തിയാക്കും; എട്ട് ലക്ഷം രൂപ ധനസഹായം നല്‍കും: കെ. രാജന്‍


ഹാരിസൺസ്, എൽസ്റ്റൺ എസ്റ്റേറ്റുകളിലാണ് ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടി ആരംഭിച്ചത്. ഇത് തടയണമെന്നാവശ്യപ്പെട്ടാണ് ഇരു മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ചത്.

MOVIE REVIEW
SERIES REVIEW | ബ്ലാക്ക് വാറന്റ്: ചാൾസ് ശോഭരാജ്, രം​ഗ, ബില്ല , മുതൽപ്പേ‍ർ വന്നുപോകുന്ന തിഹാർ ഡ്രാമ
Also Read
user
Share This

Popular

NATIONAL
KERALA
ഹരിയാന ബിജെപി അധ്യക്ഷനും ഗായകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി