മെഡിക്കൽ കോളേജുകളിൽ ചികിത്സാ സൗകര്യം സജ്ജമാക്കിയെന്നും രോഗലക്ഷണങ്ങളുള്ളവർ ചികിത്സ നേടണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു
സംസ്ഥാനത്ത് എം പോക്സ് സ്ഥീരികരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണം ശക്തമാക്കി. മെഡിക്കൽ കോളേജുകളിൽ ചികിത്സാ സൗകര്യം സജ്ജമാക്കിയെന്നും രോഗലക്ഷണങ്ങളുള്ളവർ ചികിത്സ നേടണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു.
യുഎഇയിൽ നിന്നെത്തിയ എടവണ്ണ സ്വദേശിയായ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണം ഉള്ളവർക്കായി എല്ലാ ജില്ലകളിലും ചികിത്സ സൗകര്യം ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
READ MORE: രാജ്യത്തെ പൊതു തെരഞ്ഞെടുപ്പുകൾക്ക് പുതിയ മുഖം! എന്താണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'
പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഈർജക്കുറവ് തുടങ്ങിയവയാണ് എം പേക്സിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും വന്നുതുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. രോഗം വന്നയാളുമായോ, മൃഗങ്ങളുമായോ അടുത്തിടപഴകിയാലാണ് രോഗം പകരുക.