കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. പൊൻകുന്നം പൊലീസ് കാഞ്ഞിരപ്പള്ളി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എടുത്ത 50 ഓളം കേസുകളിൽ ഒന്നാണ് പൊൻകുന്ന സ്റ്റേഷനിലെ ഈ കേസ്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
2014ലെ സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് മാനേജർ ലൈംഗികമായ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. തൃശൂര്‍ കൊരട്ടി സ്വദേശിയായ മേക്കപ്പ് മാനേജർ സജീവ് ലൈംഗികോദ്ദേശ്യത്തോടെ സമീപിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് കേസ്.