fbwpx
"സർക്കാർ സർവീസ് പോലെ രാഷ്ട്രീയത്തിലും റിട്ടയർമെൻ്റുണ്ട്, പക്ഷേ പെൻഷനും ഗ്രാറ്റുവിറ്റിയുമില്ല"; ജി. സുധാകരൻ
logo

ന്യൂസ് ഡെസ്ക്

Posted : 16 Jan, 2025 12:57 PM

പുതിയ തലമുറയ്ക്ക് വേണ്ടിയാണ് മിക്ക പാർട്ടികളും ഇതു നടപ്പിലാക്കുന്നതെന്നും പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നുവെന്ന് ആരും തിരക്കുന്നില്ലെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു

KERALA


സർക്കാർ സർവീസ് പോലെ രാഷ്ട്രീയത്തിലും റിട്ടയർമെൻ്റ് നടപ്പിലാക്കുന്നതായി സിപിഎം മുതിർന്ന നേതാവ് ജി. സുധാകരൻ. റിട്ടയർമെൻ്റുണ്ടെങ്കിലും പെൻഷനും ഗ്രാറ്റുവിറ്റിയുമില്ലെന്നായിരുന്നു സുധാകരൻ്റെ പ്രസ്താവന. പുതിയതലമുറയ്ക്ക് വേണ്ടിയാണ് മിക്ക പാർട്ടികളും ഇതു നടപ്പിലാക്കുന്നതെന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു. ആലപ്പുഴ കേരള ബാങ്കിന് മുൻപിൽ നടന്ന കേരള ബാങ്ക് പെൻഷൻകാരുടെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പുതിയ തലമുറ ആയാലും പഴയ തലമുറയായലും ഇച്ഛാശക്തി ഉള്ളവർക്കേ ഏത് മേഖലയിലും നിലനിൽക്കാനാകുവെന്ന് സുധാകരൻ പറയുന്നു. പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നുവെന്ന് ആരും തിരക്കുന്നില്ല. എംഎൽഎ ആയിരുന്നതു കൊണ്ട് തനിക്ക് പെൻഷൻ കിട്ടും. പക്ഷേ എല്ലാവരുടെയും കാര്യം അങ്ങിനെയല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.


ALSO READ: കലാമണ്ഡലത്തില്‍ നൃത്താധ്യാപകനായി ചരിത്രം കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍; അസി. പ്രൊഫസറായി നിയമനം


വായ്പ ബാധ്യതയുടെ പേരിൽ പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുക്കരുതെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തികളാൽ അവർ ഭൂരഹിതരാകും, അത് ഫ്യൂഡൽ വ്യവ്സ്ഥയാണെന്നും സുധാകരൻ പറയുന്നു. ചില മന്ത്രിമാർ ചെയ്യാത്ത കാര്യങ്ങളുടെ ക്രെഡിറ്റ് കൈപറ്റുന്നെന്ന ആരോപണവും സുധാകരൻ ഉയർത്തി. ചില മന്ത്രിമാർ എല്ലാം തങ്ങളാണ് തുടങ്ങിയതെന്ന് പറയും. കടലാസിൽ എഴുതിയാൽ മാത്രം എങ്ങനെ നടപ്പാക്കി എന്ന് പറയും? എം.വി. രാഘവൻ സഹകരണ മേഖലയിൽ പെൻഷൻ അനുവദിച്ചു എന്ന് പറയുന്നു. പക്ഷേ താൻ സഹകരണ മന്ത്രിയായിരുന്നപ്പോഴാണ് ഇത് നടപ്പാക്കിയതെന്നും സുധാകരൻ പറഞ്ഞു.


NATIONAL
സെയ്‌ഫ് അലി ഖാൻ്റെ ആരോഗ്യനില തൃപ്തികരം? അടിയന്തര ശസ്ത്രക്രിയ നടത്തി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Also Read
user
Share This

Popular

KERALA
KERALA
'ശിവന്റെ അമ്പലത്തില്‍ അച്ഛന്‍ മഹാ സമാധിയായി; തടസ്സം നിന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരണം'; നാളെ വിപുലമായ മഹാ സമാധി ചടങ്ങ്