fbwpx
എം.എം. ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം; മകളുടെ ഹർജിയിൽ ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Sep, 2024 04:31 PM

മകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം

KERALA


അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് കൈമാറരുത്. അനാട്ടമിക് ആക്റ്റ് പ്രകാരം മെഡിക്കൽ കോളേജ്  തീരുമാനമെടുക്കുമെന്നാണ് കോടതി നിർദേശം. മകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.

മെഡിക്കൽ കോളേജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അതുവരെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിക്കാനും നിർദേശിച്ചു. ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മകൾ ഹൈക്കോടതിയെ സമീപിച്ചത്. സംസ്കാരത്തിന് പൊലീസ് സംരക്ഷണം വേണമെന്നും മകൾ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിൻ്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയിൽ വെച്ചാണെന്നും മകൾ ആശാ ലോറൻസ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ലോറൻസിൻ്റെ എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയിൽ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാര പ്രകാരമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തൻ്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശാ ലോറൻസ് ഹർജിയിൽ പറഞ്ഞു.

READ MORE: എം.എം. ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത് ചോദ്യം ചെയ്ത് മകൾ ഹൈക്കോടതിയിൽ

Also Read
user
Share This

Popular

KERALA
KERALA
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍