fbwpx
മുഹമ്മദ് ഷുഹൈബിൻ്റെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Posted : 14 Jan, 2025 04:30 PM

മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

KERALA


ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.


ക്രിസ്മസ് അര്‍ധ വാര്‍ഷിക പരീക്ഷയിൽ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യ പേപ്പറുകളാണ് ചോര്‍ന്ന് ഇന്‍റർനെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യ പേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പി കെ.കെ. മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.


ALSO READ: ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശങ്ങൾ; എം.എസ്. സൊല്യൂഷൻസിനെതിരെ അന്വേഷണം ആരംഭിച്ചു


നിലവിൽ ഷുഹൈബ് ഒളിവിലാണ്. ഷുഹൈബിൻ്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. എസ്ബിഐ, കനറാ ബാങ്കുകളുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടുകൾ വഴി നടത്തിയ പണമിടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഷുഹൈബിന്റെ ബന്ധു വീടുകളിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തി.

MOVIE REVIEW
SERIES REVIEW | ബ്ലാക്ക് വാറന്റ്: ചാൾസ് ശോഭരാജ്, രം​ഗ, ബില്ല , മുതൽപ്പേ‍ർ വന്നുപോകുന്ന തിഹാർ ഡ്രാമ
Also Read
user
Share This

Popular

NATIONAL
KERALA
ഹരിയാന ബിജെപി അധ്യക്ഷനും ഗായകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി