വീടിനകത്ത് വെച്ചാണ് വിജയമ്മയ്ക്ക് ഇടിമിന്നലേറ്റത്
എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. വിജയമ്മ വിജയനാണ് (65) മരിച്ചത്. വീടിനകത്ത് വെച്ചാണ് വിജയമ്മയ്ക്ക് ഇടിമിന്നലേറ്റത്. അങ്കമാലി വേങ്ങൂരുള്ള വീട്ടിൽ നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
ALSO READ: കോഴിക്കോട് മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
അതേസമയം, തൃശൂരിൽ കനത്ത മഴയെ തുടർന്ന് നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് അപകടം. പോട്ട സുന്ദരിക്കവലയിലാണ് സംഭവം. നിയന്ത്രണംവിട്ട ബസ് റോഡിൽ നിന്ന് തെന്നി മാറുകയായിരുന്നു. ഇരിങ്ങാലക്കുട - ചാലക്കുടി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4.30 ഓടെയാണ് ദേശീയപാത 544 ൽ ആണ് അപകടം സംഭവിച്ചത്.