കീഴ് താടിയുടെ ഭാഗം വെള്ളത്തില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇടുക്കി തൊടുപുഴ മണക്കാട് തോട്ടില്‍നിന്ന് തലയോട്ടി കണ്ടെത്തി. മുണ്ടിയാടി പാലത്തിന് താഴെ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. കാക്ക കൊത്തി വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് കുളിക്കാനെത്തിയവര്‍ നടത്തിയ തിരച്ചിലിലാണ് തലയോട്ടിയാണെന്ന് വ്യക്തമായത്.
സമീപത്ത് നിന്ന് മറ്റു ചില അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. കീഴ് താടിയുടെ ഭാഗം വെള്ളത്തില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐയുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.