25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച കോഴിക്കോട് സ്വദേശിനി നബിസുമ്മ മക്കളോടൊപ്പം മണാലായില്‍ ടൂര്‍ പോയതിനെയാണ് സഖാഫി വിമര്‍ശിച്ചത്.
ഭര്‍ത്താവ് മരിച്ച സ്ത്രീ യാത്രകളൊന്നും പോകാതെ പ്രാര്‍ത്ഥനയുമായി ഇരിക്കണമെന്ന സമസ്ത എ.പി വിഭാഗം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം. ഇബ്രാഹിം സഖാഫി പുഴക്കാട്ടേരിയാണ് പ്രസ്താവന കൊണ്ട് പുലിവാല് പിടിച്ചത്.
25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച കോഴിക്കോട് സ്വദേശിനി നബിസുമ്മ മക്കളോടൊപ്പം മണാലിയില്‍ ടൂര്‍ പോയതിനെയാണ് സഖാഫി വിമര്‍ശിച്ചത്. ഇതോടെ നവമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് സഖാഫിക്കെതിരെ ഉയരുന്നത്. നബിസുമ്മയുടെ മക്കളും സഖാഫിക്കെതിരെ രംഗത്ത് വന്നു.
ALSO READ: സൗന്ദര്യ വര്‍ധനവിന് ചുവന്ന കറ്റാര്‍ വാഴ! പിന്നില്‍ തട്ടിപ്പോ?
മണാലിയിലെ മഞ്ഞില്‍ കളിക്കുന്ന നബീസുമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 'ഹാജറാ ഷഫിയാ നസീമാ സക്കീനാ നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ. എന്താ രസം... ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ' എന്ന് നബീസുമ്മ പറയുന്നത് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ലോകത്തെമ്പാടുമുള്ള മലയാളികള്‍ പുഞ്ചിരിയോടെ ആസ്വദിച്ചു കണ്ട വീഡിയോ. പക്ഷെ, നബീസുമ്മ അന്യ സംസ്ഥാനത്ത് പോയി മഞ്ഞ് വാരിക്കളിച്ചത് ഇബ്രാഹിം സഖാഫി പുഴക്കാട്ടേരിക്ക് ഒട്ടും പിടിച്ചില്ല. ദിഖ്‌റും സ്വലാത്തും ചൊല്ലി വീട്ടിലിരിക്കേണ്ട പ്രായത്തില്‍ ടൂര്‍ പോയതും പോരാ, കൂട്ടുകാരികളെ കൂടി വിളിക്കുന്നു.. എന്നായിരുന്നു സഖാഫിയുടെ പ്രതികരണം.
പക്ഷെ സഖാഫിയുടെ സാരോപദേശം കേട്ട പലരും മൂക്കത്ത് വിരല് വെച്ചു. ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ പോറ്റി വളര്‍ത്തിയ നബിസുമ്മ, ഒരു ടൂര്‍ പോയതിനാണോ ഒരാള്‍ ഇത്രയും പറയുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചു.
സഖാഫിക്കെതിരെ നബീസുമ്മയുടെ മകളും പ്രതികരിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്നായിരുന്നു മകള്‍ ജിഫ്‌നയുടെ ചോദ്യം. ഉസ്താദിന്റെ വാക്കുകള്‍ ഉമ്മയ്ക്ക് ഏറെ പ്രയാസമുണ്ടാക്കിയെന്നും മകള്‍ പറയുന്നു. എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഉമ്മ കരയുകയാണെന്നും യാത്ര പോയതിന്റെ സന്തോഷം മുഴുവന്‍ പോയെന്നും മകള്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.