നാലോവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ അഞ്ച് റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് വൈഷ്ണവി വീഴ്ത്തിയത്. ഇതിൽ ഒരു ഹാട്രിക് കൂടിയുണ്ടെന്നതും ശ്രദ്ധേയമായി
അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ മലേഷ്യയെ എറിഞ്ഞൊതുക്കി അനായാസ ജയം സ്വന്തമാക്കി ഇന്ത്യയുടെ കൗമാരപ്പട. അരങ്ങേറ്റക്കാരിയായ വൈഷ്ണവി ശർമയുടെ അസാമാന്യമായ പ്രകടനത്തിൻ്റെ പേരിലാകും ഈ മത്സരം ഓർത്തിരിക്കുക. നാലോവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ അഞ്ച് റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് വൈഷ്ണവി വീഴ്ത്തിയത്. ഇതിൽ ഒരു ഹാട്രിക് കൂടിയുണ്ടെന്നതും ശ്രദ്ധേയമായി.
3.3 ഓവറിൽ ആറ് റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്ത ആയുഷി ശുക്ലയും മലേഷ്യൻ ബാറ്റർമാരെ വിറപ്പിച്ചു. ജോഷിത വി.ജെയും ഒരു വിക്കറ്റ് നേടി. 11 റൺസ് എക്സ്ട്രായിയി ലഭിച്ചതാണ് മലേഷ്യൻ നിരയിലെ ഉയർന്ന സ്കോർ. നാല് താരങ്ങൾ ഗോൾഡൻ ഡക്കായി. നൂർ ആലിയ ഹൈറൂൺ (5) മലേഷ്യയുടെ ടോപ് സ്കോറർ.
മറുപടിയായി ഇന്ത്യ 2.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. 12 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 27 റൺസെടുത്ത ഗൊങാടി തൃഷയും ജി കമാലിനിയും (4)ഇന്ത്യയുമാണ് അനായാസ ജയം സമ്മാനിച്ചത്.
ALSO READ: സഞ്ജു സാംസൺ കേരളം വിടുന്നു? ഓഫറുകളുമായി തമിഴ്നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുകൾ