78കാരനായ ജോസഫ് ഫ്രാൻസിസ് പെരേരയ്ക്കാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ രേഖകള്‍ കൈമാറിയത്
പൗരത്വ നിയമ ഭേദഗതി പ്രകാരം പാകിസ്ഥാൻ പൗരന് ഇന്ത്യൻ പൗരത്വം നൽകി ഗോവ സർക്കാർ. 78കാരനായ ജോസഫ് ഫ്രാൻസിസ് പെരേരയ്ക്കാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ രേഖകള്‍ കൈമാറിയത്.
സിഎഎയിലൂടെ ഗോവ പൗരത്വം നൽകിയ ആദ്യ വ്യക്തിയാണ് ജോസഫ് ഫ്രാൻസിസ് പെരേര. ഗോവൻ യുവതിയെ വിവാഹം കഴിച്ച പെരേരയ്ക്ക് നിയമ തടസം കാരണം നേരത്തെ പൗരത്വം ലഭിച്ചിരുന്നില്ല. എന്നാൽ പൗരത്വ നിയമത്തിലെ സെക്ഷൻ 6 ബിയിലെ വ്യവസ്ഥകൾ പ്രകാരം പെരേരയ്ക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടെന്ന് ഗോവ സർക്കാർ അംഗീകരിക്കുകയായിരുന്നു.
1946ൽ ജനിച്ച പെരേര ഗോവൻ വംശജനാണ്. ഗോവ വിമോചന സമരത്തിന് മുമ്പ് പഠനത്തിനായി ഗോവയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയി. പിന്നീട് അവിടെ തന്നെ ജോലിയിൽ പ്രവേശിച്ചു. സർക്കാർ രേഖകൾ പ്രകാരം പെരേര ഇന്ത്യയിൽ താമസമായത് 2013ലാണ്. സൗത്ത് ഗോവയിലെ കാൻസുവാലിമിൽ പെരേര കുടുംബസമേതം താമസിക്കുകയാണിപ്പോൾ.