ബുമ്ര ഫെബ്രുവരി 20ന് ആരംഭിക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ ഫിറ്റാകുമോയെന്ന് ഉറപ്പില്ലെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു
ഐസിസി ചാംപ്യൻസ് ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശർമ നയിക്കും. ശുഭ്മാൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടം നേടി. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും ടീമിലില്ല.
മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ആറ് സീനിയർ താരങ്ങൾ ഉൾപ്പെടുന്ന ടീമിൽ ഒൻപത് യുവതാരങ്ങൾക്കാണ് അവസരം ലഭിച്ചത്. പരിക്കിൻ്റെ പിടിയിലുള്ള ബുമ്ര ഫെബ്രുവരി 20ന് ആരംഭിക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ ഫിറ്റാകുമോയെന്ന് ഉറപ്പില്ലെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യക്കായി ചാംപ്യൻസ് ട്രോഫിയിൽ കളിക്കുന്നത് ആവേശകരമാണെന്നും, പരമ്പരയിൽ നൂറ് വെല്ലുവിളികൾ ഉണ്ടായാൽ അതെല്ലാം നേരിടാൻ പ്രാപ്തരായ ടീമാണ് ഇതെന്നും രോഹിത് ശർമയും പറഞ്ഞു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഫെബ്രുവരി 20ന് ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നാഗ്പൂർ (ഫെബ്രുവരി 6), കട്ടക്ക് (ഫെബ്രുവരി 9), അഹമ്മദാബാദ് (ഫെബ്രുവരി 12) എന്നിവിടങ്ങളിൽ രോഹിത്തിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മൂന്ന് ഏകദിനങ്ങൾ കളിക്കും.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ (ക്യാപ്ടൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്ടൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ.
ALSO READ: രോഹിത് ശർമ പാകിസ്ഥാനിലേക്ക്? ചാംപ്യൻസ് ട്രോഫി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി