സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മെയ് മാസത്തിനുള്ളില്‍ പരിശോധന നടത്തി, കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ഇടനില ലോബിയുടെ പ്രവര്‍ത്തനം സജീവമായത്.
വിദഗ്ധ പരിശോധനയും ഉദ്യോഗസ്ഥരുടെ അനുമതിയും ആവശ്യമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് സ്വകാര്യ ഏജന്‍സികളും ഇടനില ലോബികളും സജീവം. സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്തുനല്‍കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം. സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാകാത്ത അപേക്ഷകള്‍ വേഗം തീര്‍പ്പാക്കി നല്‍കുമെന്നും പരസ്യം.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മെയ് മാസത്തിനുള്ളില്‍ പരിശോധന നടത്തി, കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് സർക്കാർ ചട്ടം. ഇതോടെയാണ് ഇടനില ലോബിയുടെ പ്രവര്‍ത്തനം സജീവമാവുന്നത്. സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കാമെന്നും ഇടനിലക്കാരുടെ വാഗ്ദാനം ചെയ്യുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇത്തരം ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. അതിനിടെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പരിശോധനകള്‍ ആവശ്യമായ കാര്യങ്ങളില്‍ സ്വകാര്യ ഏജന്‍സികളുടെ ഇടപെടല്‍ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആയിരത്തി നാനൂറോളം സ്‌കുളുകള്‍ക്ക് നിലവില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും എയിഡ്‌സ് സ്‌കൂളുകളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗമാണ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. സ്‌കൂള്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു സര്‍ക്കാര്‍ സേവനങ്ങളിലും ഇടനില ലോബിയുടെ പ്രവര്‍ത്തനം സജീവമാണെന്നും ആരോപണമുണ്ട്.
ഇടനിലക്കാരെ മുന്നില്‍ നിര്‍ത്തി വന്‍ തുക തട്ടിയയെടുക്കാനുള്ള ഉദ്യോഗസ്ഥ നീക്കമാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാവാനുള്ള കാലതാമസം ഇത്തരം ഏജന്‍സികളെ ആശ്രയിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അക്ഷയ പോലെയുള്ള അംഗീകൃത ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ മറികടന്നു കൊണ്ടാണ് ഇടനില ലോബികളുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കും ഇത്തരം കാര്യങ്ങളില്‍ അന്വേഷിക്കേണ്ടതുണ്ട്.