fbwpx
IPL 2025 | KKR vs DC | റണ്‍മല താണ്ടാനാകാതെ ഡല്‍ഹി; കൊല്‍ക്കത്തയുടെ വിജയം 14 റണ്‍സിന്
logo

ന്യൂസ് ഡെസ്ക്

Posted : 29 Apr, 2025 11:34 PM

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ അഭിഷേക് പൊരേലിനെ (4) നഷ്ടമായി

IPL 2025


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് വിജയം. 14 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം. കെകെആർ ഉയർത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സില്‍ അവസാനിച്ചു. ഡല്‍ഹിയുടെ ഏഴ് താരങ്ങള്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്. 


ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 204 റണ്‍സ് എടുത്തത്. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷർ പട്ടേല്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. റഹ്മാനുള്ള ഗുർബാസ്- സുനില്‍ നരേന്‍ സഖ്യം മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 48 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. കൊല്‍ക്കത്തയുടെ ഈ സീസണിലെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടാണിത്. റഹ്മാനുള്ള ഗുർബാസ് 12 പന്തില്‍ 26 റണ്‍സാണ് എടുത്തത്. ഒപ്പം നിന്ന് ആക്രമിച്ച് കളിച്ച നരേന്‍ രണ്ട് സിക്സുകളുടെ അകമ്പടിയോടെ 27 റണ്‍സും എടുത്തു. പവർപ്ലേ ഓവറില്‍ ഒരു വിക്കറ്റ് നഷ്തത്തില്‍ 79 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

എട്ടാം ഓവറില്‍ വിപ്‌രാജ് നിഗത്തിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായ കെകെആർ നായകന്‍ അജങ്ക്യ രഹാനെ 14 പന്തില്‍ 26 റണ്‍സാണ് നേടിയത്. രണ്ട് സിക്സും മൂന്ന് ഫോറുമായി 44 റണ്‍സെടുത്ത അങ്ക്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറർ. 25 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത റിങ്കു സിംഗും ടീം സ്കോർ ഉയർത്തുന്നതില്‍ പങ്കാളിയായി.


Also Read: ഇന്ന് ഞാൻ എന്തായിരുന്നാലും എൻ്റെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു: വൈഭവ് സൂര്യവൻഷി


ഡല്‍ഹി ക്യാപിറ്റല്‍സിനായി മിച്ചല്‍ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടി. റഹ്മാനുള്ള ഗുർബാസ് (26), റോവ്മാൻ പവൽ (5), അനുകുൽ റോയ് (0), എന്നിവരുടെ വിക്കറ്റാണ് സ്റ്റാ‍ർക്ക് എടുത്തത്. അക്ഷർ പട്ടേലും വിപ്‌രാജ് നിഗവും രണ്ട് വിക്കറ്റുകള്‍ വീതവും നേടി. ദുഷ്മന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ അഭിഷേക് പൊരേലിനെ (4) നഷ്ടമായി. അനുകുൽ റോയിയുടെ പന്തില്‍‌ റസല്‍ ക്യാച്ചെടുക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ കരുണ്‍ നായരിന്‍റെ (15) വിക്കറ്റും ഡല്‍ഹിക്ക് നഷ്ടമായി. വൈഭവ് അറോറ ലെഗ് ബൈ വിക്കറ്റാക്കുകയായിരുന്നു. പവർപ്ലേ ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് ഡല്‍ഹി നേടിയത്. നാലാം വിക്കറ്റിലിറങ്ങിയ കെ.എല്‍. രാഹുലിന് ഏഴ് റണ്‍സ് കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളൂ. ഏഴാം ഓവറില്‍ നരേന്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. എന്നാല്‍ 45 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ് ടീം സ്കോർ ഉയർത്തി. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഡു പ്ലെസിസിന്‍റെ ഇന്നിംഗ്സ്. 23 പന്തില്‍ 43 റണ്‍സെടുത്ത് അക്ഷർ പട്ടേലും മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.



Also Read: ഐപിഎല്ലിലെ ഇന്ത്യക്കാരൻ്റെ വേഗമേറിയ സെഞ്ച്വറി; ഞെട്ടിച്ച് പതിനാലുകാരൻ വൈഭവ്


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി 29 റണ്‍സ് വിട്ടുകൊടുത്ത് സുനില്‍ നരേന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവർത്തി രണ്ട് വിക്കറ്റും നേടി. 18-ാം ഓവറില്‍ വരുണ്‍ ഹാട്രിക്കിന്‍റെ അടുത്തെത്തിയെങ്കിലും അവസരം നഷ്ടമായി.  അനുകുല്‍ റോയി (1), വൈഭവ് അറോറ (1), ആന്ദ്രേ റസല്‍ (1) എന്നിവരാണ് വിക്കറ്റ് നേടിയ മറ്റ് കൊല്‍ക്കത്ത ബൗളർമാർ.

KERALA
മംഗളൂരുവിലെ ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം
Also Read
user
Share This

Popular

KERALA
NATIONAL
മംഗളൂരുവിലെ ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം