മൂന്ന് പേരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
പാലക്കാട് മീന്‍വല്ലത്ത് തടയണയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. തുടിക്കോട് ആദിവാസി കോളനിയില്‍ പ്രദീപ് (7), പ്രതീഷ് (4), രാധിക (6) എന്നീ കുട്ടികളാണ് മരിച്ചത്. തുടിക്കോട് സ്വദേശി പ്രകാശന്റെ മക്കളാണ് പ്രദീപും പ്രതീഷും. രാധ ഇവരുടെ ബന്ധുവാണ്.
ഇന്ന് ഉച്ച മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. തിരഞ്ഞിറങ്ങിയ പ്രദേശവാസികളാണ് കുട്ടികളെ വെള്ളത്തില്‍ കണ്ടെത്തിയത്. മൂന്ന് പേരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരച്ചിലിനിടയില്‍ തടയണയ്ക്ക് സമീപം ചെരുപ്പ് കണ്ടപ്പോഴാണ് നാട്ടുകാര്‍ പരിശോധനയ്ക്ക് ഇറങ്ങിയത്.