വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ അഞ്ച് വ്യത്യസ്ത കേസുകളിലായി 1.15 കോടി രൂപയാണ് ബെംഗളൂരു പൊലീസ് പിടിച്ചെടുത്തത്
ഡൽഹിയിൽ ഐപിഎൽ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്റ്റിൽ. വികാസ്പുരിയിൽ ഡൽഹി പൊലീസ് ക്രൈബ്രാഞ്ച് വിഭാഗം നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. റെയ്ഡിൽ പണവും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു.
ഹൈദരാബാദ്,പഞ്ചാബ് മത്സരത്തിനിടെയാണ് വാതുവയ്പ്പ് നടന്നത്. വാതുവെപ്പിന്റെ മുഖ്യ സൂത്രധാരനും പിടിയിലായിട്ടുണ്ട്. പ്രതികളില്‍ നിന്ന് 30 ലക്ഷം രൂപയും പത്ത് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു.
കഴിഞ്ഞ ദിവസങ്ങളിലായി വാതുവെപ്പിനെതിരെ ബെംഗളൂരു പൊലീസ് നടത്തിയ ഊര്‍ജിത പരിശോധന നടത്തിവരികയാണ്. ഒരാഴ്ചക്കുള്ളില്‍ അഞ്ച് വ്യത്യസ്ത കേസുകളിലായി 1.15 കോടി രൂപയാണ് ബെംഗളൂരു പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ കഴിഞ്ഞ വ്യാഴാഴ്ച മാത്രം 86 ലക്ഷം രൂപയാണ് കണ്ടെടുത്തത്.