fbwpx
ആക്രമണം തുടർന്ന് ഇസ്രയേൽ; ഗാസയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 50ഓളം പേർ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Mar, 2025 11:51 AM

ഗാസയിൽ ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പരിപാടി മുന്നറിയിപ്പ് നൽകി

WORLD


ഗാസ നഗരത്തിലെ സെയ്‌തൂൺ മേഖലയിൽ ഇന്ന് പുലർച്ചെയോടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ ഗാസയിൽ യുദ്ധം തുടരുന്ന മേഖലയിലുടനീളം നടന്ന ആക്രമണങ്ങളിൽ 50ഓളം പേർ കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന വിവരം.


ഗാസയിൽ ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പരിപാടി മുന്നറിയിപ്പ് നൽകി. മൂന്നാഴ്ചയിലേറെയായി ഗാസയിലേക്ക് ഒരു സഹായവും എത്തിയിട്ടില്ലെന്ന് പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഏജൻസി (UNRWA)അറിയിച്ചു. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ALSO READഓസ്‌ട്രേലിയയിൽ ഫെഡറൽ തെരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി



ഗാസയ്‌ക്കെതിരായ ഇസ്രയേൽ യുദ്ധത്തിൽ കുറഞ്ഞത് 50,208 പലസ്തീനികൾ മരിച്ചതായും 113,910 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഗാസയിലെ ഗവൺമെൻ്റ് മീഡിയ ഓഫീസ് മരണസംഖ്യ 61,700 ആണെന്ന് റിപ്പോർട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് പലസ്തീനികൾ മരിച്ചതായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ തെക്കൻ ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾ കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.


മാർച്ച് 18നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാംഭിച്ചത്. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗമുള്ള ആക്രമണം കൂടിയായപ്പോൾ ആക്രമണത്തിൻ്റെ ശക്തി വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പുനരാരംഭിച്ചതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും പ്രതികരിച്ചത്. ഇസ്രയേൽ ആക്രമണം നടത്തുന്നതിന് മുമ്പ് യുഎസ് പ്രസിഡൻ്റ് ട്രംപ് ഭരണകൂടവുമായി കൂടിയാലോചിച്ചിരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.



KERALA
കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: വീഴ്ച വരുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് ICM ഡയറക്ടർ
Also Read
user
Share This

Popular

KERALA
WORLD
'വയറിന് ചവിട്ടി, കുക്കറിന്റെ മൂടികൊണ്ടടിച്ചു'; കോഴിക്കോട് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദനം