fbwpx
നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരും, ഒന്നും തെരഞ്ഞെടുപ്പോടു കൂടി അവസാനിക്കുന്നില്ല: കമല ഹാരിസ്
logo

ന്യൂസ് ഡെസ്ക്

Posted : 07 Nov, 2024 08:16 AM

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു കമല.

US ELECTION


സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കമല ഹാരിസ്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു കമല. ജനവിധി അംഗീകരിച്ച കമല ഡൊണാള്‍ഡ് ട്രംപിനെ വേദിയില്‍ വെച്ച് അഭിനന്ദിക്കുകയും ചെയ്തു.

'തെരഞ്ഞെടുപ്പ് പോരാട്ടം ഒരുപക്ഷെ ഇവിടെ അവസാനിക്കാം. പക്ഷെ, പ്രചാരണങ്ങളില്‍ ഇന്ധനമായ പോരാട്ടം ഞാന്‍ അവസാനിപ്പിക്കില്ല. സ്വാതന്ത്ര്യത്തിനും അവസരങ്ങള്‍ക്കും തുല്യതയ്ക്കും ജനങ്ങളുടെ അന്തസിനും വേണ്ടിയുള്ള പോരാട്ടം. അമേരിക്കയെ ഉന്നതിയിലെത്തിക്കാനുള്ള പോരാട്ടം. ഇതൊന്നും താന്‍ ഉപേക്ഷിക്കില്ല,' കമല ഹാരിസ് പറഞ്ഞു.

പ്രതീക്ഷിച്ച തെരഞ്ഞെടുപ്പ് ഫലമല്ല വന്നതെന്നും എന്തിനുവേണ്ടിയാണോ പോരാടിയത്, എന്തിനു വേണ്ടിയാണോ വോട്ടു ചെയ്തത്, അതല്ല ലഭിച്ചതെന്നും കമല പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ചായിരുന്നു കമലയുടെ പ്രസംഗം.

ALSO READ: US ELECTION LIVE UPDATES: ട്രംപ് വീണ്ടും അധികാരത്തിലേക്ക്, അമേരിക്കയുടെ 47ാമത് പ്രസിഡൻ്റാകും

'അമേരിക്കയുടെ പ്രതിജ്ഞയാകുന്ന വെളിച്ചം കെടാതെ കാക്കുമെന്നും തുടങ്ങി വെച്ച പോരാട്ടം പാതി വഴിയില്‍ ഉപേക്ഷിക്കില്ലെന്നും കമല പറഞ്ഞു.

കടുത്ത പോരാട്ടമായിരുന്നു കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്നത്. കുടിയേറ്റം, ഗര്‍ഭച്ഛിദ്രം, വിലക്കയറ്റം തുടങ്ങി പ്രധാനപ്പെട്ട നിരവധി നയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരായ വധശ്രമവും തുടര്‍ന്നുള്ള ട്രംപിന്റെ നാടകീയമായ തിരിച്ചുവരവുമെല്ലാം യുഎസ് തെരഞ്ഞെടുപ്പിനെ പ്രവചിക്കാനാവത്ത വിധമുള്ള പോരാട്ടത്തിലേക്കാണ് നയിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ജയിക്കാന്‍ വേണ്ടി 270 എന്ന സംഖ്യയേയും മറികടന്ന് 280 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ട്രംപ് വിജയം നേടി. കമല ഹാരിസിന് 224 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.

NATIONAL
"മരിക്കുന്നതിൽ എനിക്ക് ദുഃഖമില്ല, ഞാൻ മരിച്ചാൽ അവർ എൻ്റെ മകനെയും കൊന്നേക്കും"; കുറിപ്പെഴുതിയതിന് പിന്നാലെ ഗാസിയാബാദിൽ യുവാവ് ജീവനൊടുക്കി
Also Read
user
Share This

Popular

IPL 2025
NATIONAL
IPL 2025 | LSG vs RR | അവസാന നിമിഷം കാലിടറി രാജസ്ഥാന്‍; അരങ്ങേറ്റ മത്സരത്തില്‍ തീപ്പൊരിയായി സൂര്യവംശി, ലഖ്‌നൗ വിജയം രണ്ട് റണ്‍സിന്