മല്ലികെയെ കാമുകനൊപ്പം മടിക്കേരിയിലെ ഒരു ഹോട്ടലിൽ താമസിപ്പിക്കുന്നത് സുഹൃത്തുക്കൾ കാണുകയും, അവരുടെ ഫോട്ടോ എടുക്കുകയും, അധികാരികളെ അറിയിക്കുകയും ചെയ്തു
ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജയിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ, കൊല്ലപ്പെട്ടെന്ന് കരുതിയ യുവതിയെ കാമുകനോടൊപ്പം കണ്ടെത്തി. കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളി ഗ്രാമത്തിലാണ് സംഭവം. ബസവനഹള്ളി ഗ്രാമത്തിലെ സുരേഷാണ് ഭാര്യ മല്ലികെയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.
ഒരുദിവസം യുവതിയെ കാണാതാവുകയും, തുടർന്ന് യുവാവ് നടത്തിയ അന്വേഷണത്തിൽ ഭാര്യയ്ക്ക് അന്യപുരുഷനുമായി അടുപ്പമുണ്ടെന്ന് മനസിലാകുകയും ചെയ്തു. മാനസികമായി തളർന്ന യുവാവ്. മക്കളുടെ ഭാവിയെ പറ്റി ഓർത്ത് ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. പിന്നീട് 2021ൽ യുവതിയെ വീണ്ടും കാണാതാവുകയായിരുന്നു.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, 2022ൽ പെരിയപട്ടണ താലൂക്കിലെ ബെട്ടടപുരയ്ക്ക് സമീപം ഭാര്യയുടെ മൃതശരീരാവവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് പൊലീസ് സുരേഷിനെ വിളിച്ചുവരുത്തി. ഒടുവിൽ മൃതശരീരാവവശിഷ്ടങ്ങൾ ഭാര്യയുടെതാണെന്ന് ഭർത്താവ് സമ്മതിക്കുകയായിരുന്നു. തുടർന്ന് അവരുടെ അന്ത്യ കർമങ്ങൾ നടത്തുകയും ചെയ്തു. പിന്നീട് ഭാര്യയുടെ മരണത്തിന് ഉത്തരവാദി സുരേഷാണെന്ന് പറഞ്ഞുകൊണ്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സുരേഷിനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ കടുത്ത എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും, അറസ്റ്റ് രേഖപ്പെടുത്തി ജയിലിടക്കുകയായിരുന്നു. അസ്ഥികൂട അവശിഷ്ടങ്ങളുടെ ഫോറൻസിക് ഡിഎൻഎ പരിശോധനയിൽ മല്ലികെയുടെ കുടുംബവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയപ്പോഴാണ് സുരേഷിനെ കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ ദിവസം, മല്ലികെയെ കാമുകനൊപ്പം മടിക്കേരിയിലെ ഒരു ഹോട്ടലിൽ താമസിക്കുന്നത് സുഹൃത്തുക്കൾ കാണുകയും, അവരുടെ ഫോട്ടോ എടുത്ത്, അധികാരികളെ അറിയിക്കുകയും ചെയ്തു. തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് മൈസൂരുവിലെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.