ആർസിഎഫ്എൽ എന്ന അനിൽ അംബാനിയുടെ കമ്പനിയിലാണ് നിക്ഷേപിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു
കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അനിൽ അംബാനിയുടെ കമ്പനിയിൽ കോടികൾ നിക്ഷേപിച്ചു. കേരളത്തിലെ എംഎസ്എംഇ വ്യവസായി വായ്പ നൽകാൻ രൂപീകരിച്ചതാണ് ഈ സ്ഥാപനം. 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു. ആർസിഎഫ്എൽ എന്ന അനിൽ അംബാനിയുടെ കമ്പനിയിലാണ് നിക്ഷേപിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു. 2015 മുതൽ അനിൽ അംബാനിയുടെ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കമ്പനിയിലേക്ക് ഇത്ര വലിയ തുക നിക്ഷേപിച്ചത് എന്ത് അടിസ്ഥാനത്തിലാണ്. ഗുരുതരമായ അഴിമതിയാണ് ഇതെന്നും, സർക്കാർ മറുപടി പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.