fbwpx
കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം; അനുമതി നല്‍കി തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 03:38 PM

2010ൽ ന്യൂ മാഹിയിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് കൊടി സുനി

KERALA


കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി. കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയിൽ പ്രവേശിക്കാൻ അനുമതിയുള്ളത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. ഈ മാസം 22നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.

2010ൽ ന്യൂ മാഹിയിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് കൊടി സുനി. ഈ കേസിന്‍റെ വിചാരണ വേളയിൽ മാത്രം ജില്ലയിൽ പ്രവേശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.


Also Read: DYFI പ്രവര്‍ത്തകന്‍ റിജിത്ത് വധം: ഒന്‍പത് RSS-BJP പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം


പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും 2012 മെയ് നാലിന് ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയുമാണ് കൊടി സുനി. ഇത് അടക്കം 37 ക്രിമിനൽ കേസുകളാണ് കൊടി സുനിക്കെതിരെയുള്ളത്. ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ ലഭിച്ച സുനി അടുത്തിടെയാണ് പരോളില്‍ ഇറങ്ങിയത്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ സുനിക്ക് പരോള്‍ അനുവദിക്കുകയായിരുന്നു. തവനൂര്‍ ജയിലില്‍ നിന്ന് ഡിസംബർ അവസാനമാണ് കൊടി സുനി പുറത്തിറങ്ങിയത്. സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്. ജയില്‍ ഡിജിപിക്ക് മാത്രമായി പരോള്‍ അനുവദിക്കാനാവില്ല എന്നായിരുന്നു കെ.കെ. രമയുടെ പ്രതികരണം. 


Also Read: റിജിത്ത് വധക്കേസ്: ഒരു രാഷ്ട്രീയപാർട്ടിക്കാരും ഇനി കൊലക്കത്തിയെടുക്കരുത്, കൊല ചെയ്യരുത്; പ്രതീക്ഷിച്ചത് വധശിക്ഷയെന്ന് കുടുംബം

BOLLYWOOD MOVIE
പുകവലി നിര്‍ത്താന്‍ ആമിര്‍ ഖാന്‍; പക്ഷെ മകന്റെ സിനിമ ബോക്‌സ് ഓഫീസ് ഹിറ്റാകണം
Also Read
user
Share This

Popular

KERALA
KERALA
അനന്തപുരിയില്‍ പൂരാവേശം; കാല്‍ നൂറ്റാണ്ടിനു ശേഷം കപ്പെടുത്ത് തൃശൂർ