പിടിയിലായ പ്രതികൾ മാതാവിന്റെ സുഹൃത്തുക്കളാണെന്നാണ് പൊലീസിന്റെ സംശയം
കോഴിക്കോട് മുക്കത്ത് 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതികൾ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായും സൂചനയുണ്ട്. മറ്റു പ്രതികൾക്കായി മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ALSO READ: ഹോസ്റ്റലിനു പിന്നിൽ എംബിബിഎസ് വിദ്യാർഥിയുടെ മൃതദേഹം; ദുരൂഹത
ഹൈസ്കൂൾ വിദ്യാർഥിനിയായ 15കാരിയെ വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗർഭിണിയാണെന്നറിയുന്നത്. പെൺകുട്ടി നിലവിൽ തിരുവനന്തപുരം ചൈൽഡ് കെയറിന്റെ സംരക്ഷണയിലാണ്.