ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്
കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി
സ്കൂളിലെ അധ്യാപകനായ പ്രതി വിദ്യാർഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ താമരശ്ശേരി, കുന്ദമംഗലം, തുടങ്ങി വിവിധ സ്റ്റേഷനുകളിലായി ആറോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.