റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ വെള്ളിയാഴ്ച്ച ഡൽഹിയിൽ നടക്കുന്ന നേതൃത്വയോഗത്തിൽ ചർച്ചചെയ്യും
കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ അടിമുടി മാറ്റം വേണമെന്ന് സുനില്‍ കനുഗോലു റിപ്പോർട്ട്. കെപിസിസിയിലും ഡിസിസിയിലും ഉടൻ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്. പ്രഖ്യാപനം അടുത്ത മാസം ഉണ്ടായെക്കും.
ബിജെപിയിലേക്കുള്ള ക്രിസ്ത്യൻവോട്ടുകളുടെ ഒഴുക്ക് തടയാൻ കത്തോലിക്ക വിഭാഗത്തിന് കെപിസിസി അധ്യക്ഷസ്ഥാനം നൽകണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. ഈഴവ അധ്യക്ഷൻമാരുണ്ടായപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ വെള്ളിയാഴ്ച്ച ഡൽഹിയിൽ നടക്കുന്ന നേതൃത്വയോഗത്തിൽ ചർച്ചചെയ്യും. കെ. സുധാകരൻ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കം 25 പ്രമുഖനേതാക്കൾ യോഗത്തിനെത്തും