fbwpx
മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: പ്രതിഷേധം ശക്തം, സ്ഥാപനം അടച്ചുപൂട്ടി
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Apr, 2025 03:58 PM

ജിപിഎൽ, എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം ജർമൻ ഫിസിക്കൽ ലബോറട്ടറി, ഹിന്ദുസ്ഥാൻ പവർ ലിങ്ക്, എന്നീ പേരുകളിലാണ് കൊച്ചിയിൽ  പ്രവർത്തിക്കുന്നത്

KERALA


കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികളിലെ തൊഴിൽ പീഡനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ആരോപണവിധേയമായ സ്ഥാപനം അടച്ചുപൂട്ടി. ഇവിടുത്തെ തൊഴിൽ ചൂഷണത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്. തുച്ഛമായ ശമ്പളം, 12 മണിക്കൂര്‍ വരെ അടിമപ്പണി, എന്നിങ്ങനെയാണ് മാർക്കറ്റിങ് കമ്പനിയുടെ തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിച്ചത്.  ജിപിഎൽ, എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം ജർമൻ ഫിസിക്കൽ ലബോറട്ടറി, ഹിന്ദുസ്ഥാൻ പവർ ലിങ്ക്, എന്നീ പേരുകളിലാണ് കൊച്ചിയിൽ  പ്രവർത്തിക്കുന്നത്.


സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ പദവി വാഗ്ദാനം ചെയ്താണ് ഈ കമ്പനി വർഷങ്ങളായി ക്രൂരമായ തൊഴിൽ പീഡനം നടത്തുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്ത് കൊടിയ ചൂഷണത്തിനും ക്രൂരമായ പീഡനമുറകൾക്കും യുവതി- യുവാക്കളെ ഇരയാക്കുന്നതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്.


മാർക്കറ്റിങ് കമ്പനികളിലെ നടുക്കുന്ന തൊഴിൽപീഡനത്തെ കുറിച്ചുള്ള ന്യൂസ് മലയാളം വാർത്തയിൽ സർക്കാരും ഇടപെട്ടിട്ടുണ്ട്. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ലാ ഓഫീസർ കമ്പനിയിൽ നേരിട്ടെത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.


ALSO READIMPACT | മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി


"കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കണം. ഏഴ് മണിക്കകം സർക്കിളിൽ എത്തണം. പിന്നെ വിചാരണ ആണ്, നിബന്ധനകൾ ഏറെയുണ്ട്. അസഭ്യം പറഞ്ഞും, കണ്ട് നിൽക്കാൻ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകൾ നൽകിയും ആണ് ഇവരെ തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നത്. ബിസ്കറ്റ് വെള്ളത്തിൽ മുക്കി തറയിലിട്ട് അത് നക്കിക്കുക, നിലത്തിട്ട കോയിൻ നക്കിക്കൊണ്ട് മുട്ടിൽ ഇഴയിക്കുക,ചീഞ്ഞ പഴത്തിൽ തുപ്പി അത് നക്കിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ശിക്ഷകളാണ് വിദ്യാ‍ർഥികൾക്ക് നൽകുകയെന്ന് ചൂഷണത്തിന് ഇരയായവ‍ർ പറയുന്നു. അ‍ർധന​ഗ്നരാക്കി നി‍ർത്തി മർദ്ദിച്ചും, തെറിവിളിച്ചും ചൂഷണം തുടരും. പുറത്തുപറയാൻ പേടിച്ചിരുന്നത് മേലുദ്യോ​ഗസ്ഥരുടെ സ്വാധീനത്തെ ഭയന്നാണ്", ഇരകളായ യുവാക്കൾ വെളിപ്പെടുത്തി. 


ALSO READ: തുച്ഛമായ ശമ്പളം, 12 മണിക്കൂര്‍ വരെ അടിമപ്പണി, ഞെട്ടിക്കുന്ന ശിക്ഷകൾ; മാര്‍ക്കറ്റിംഗ് കമ്പനികളുടെ തൊഴില്‍ ചൂഷണം പുറത്ത്


സംഭവത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി. ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. ഡയറക്ട് മാർക്കറ്റിങ് മേഖലയിലെ ചൂഷണങ്ങൾക്കെതിരെ കേരള നിയമസഭയിൽ നിയമം പാസാക്കിയിട്ടുണ്ട്. എന്നാൽ പല മേഖലകളിലും കടുത്ത ചൂഷണമാണ് ഇപ്പോളും നടക്കുന്നത്. ദൃശ്യങ്ങളിൽ കാണുന്നത് ക്രൂരമായ നടപടികളാണ്, ടി. ജെ. ആഞ്ചലോസ് പറഞ്ഞു.

"വളരെ ഗുരുതരമായ വിഷയമാണിത്. കേരളത്തിന് ഇതൊരിക്കലും അംഗീകരിക്കാനാവില്ല. തൊഴിൽ വകുപ്പ് അടിയന്തിരമായി വിഷയത്തിൽ ഇടപെടണം. ക്രൂരമായ മർദനവും മനുഷ്യാവകാശ ലംഘനവും നടന്നിട്ടുള്ളതിനാൽ പൊലീസും വിഷയത്തിൽ ഇടപെടണം. കുറ്റവാളികൾക്കെതിരെ കർശനമായി നടപടികൾ സ്വീകരിക്കണം", ടി. ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പേർ ഈ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നു, അവർക്കൊന്നും യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.ഇത്തരത്തിലുള്ള ചൂഷണങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് എഐടിയുസി ആവശ്യപ്പെടുന്നതെന്നും ആഞ്ചലോസ് വ്യക്തമാക്കി.

IPL 2025
IPL 2025 | മുന്നിൽ നിന്ന് പട നയിച്ച് സഞ്ജു, ടോപ് ഗിയറിലെത്തി രാജസ്ഥാൻ റോയൽസ്; പഞ്ചാബിന് ഞെട്ടിക്കുന്ന തോൽവി
Also Read
user
Share This

Popular

IPL 2025
IPL 2025
"അവർ ചെറുപ്പക്കാർ ആണെങ്കിലെന്താ? രാജ്യത്തിനായി നന്നായി കളിക്കുന്നില്ലേ"; രാജസ്ഥാൻ്റെ വിമർശകരെ തള്ളി നായകൻ സഞ്ജു സാംസൺ