ചർച്ചയിൽ നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്
തിരുവനന്തപുരം നഗരസഭയിലെ തൊഴിൽ സമരം അവസാനിപ്പിച്ചു. മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ചർച്ചയിൽ നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്ന് മേയർ ആര്യ രാജേന്ദ്രനും ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനായി നിയമപരമായ സാധ്യതകൾ തേടും. ശാസ്ത്രീയമായി മാലിന്യം നിർമാർജനം ചെയ്ത ഒരു തൊഴിലാളികളെയും മാറ്റി നിർത്തില്ല. എല്ലാവരെയും ചേർത്തുകൊണ്ട് മാലിന്യ സംസ്കരണം എന്നത് തന്നെയാണ് ലക്ഷ്യമെന്നും മേയർ പറഞ്ഞു.
ALSO READ: ജീവനൊടുക്കുമെന്ന ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ;പ്രതിഷേധം തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ
ഇന്ന് രാവിലെയാണ് തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ ജീവനൊടുക്കമെന്ന ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ എത്തിയത്. മരത്തിന്റെ മുകളിൽ കയറിയാണ് ജീവനൊടുക്കുമെന്ന ഭീഷണി നടത്തിയത്. കോർപ്പറേഷന് മുമ്പിലുള്ള മരത്തിൻറെ മുകളിലാണ് രണ്ടുപേർ കയറിയത്.
കയ്യിൽ പെട്രോളും ആയിട്ടാണ് തൊഴിലാളികൾ മരത്തിന്റെ മുകളിൽ കയറിയത്. കോർപ്പറേഷൻ മുമ്പിൽ 16 ദിവസമായി കുടിൽ കെട്ടി സമരം നടത്തിവരികയായിരുന്നു ശുചീകരണ തൊഴിലാളികൾ.