fbwpx
'സാബുവിന് മാനസിക പ്രശ്നമുണ്ടോ എന്ന് പരിശോധിക്കണം'; നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പരാമർശവുമായി എം.എം. മണി
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Dec, 2024 09:45 AM

സാബുവിനെ മുൻ ബാങ്ക് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആർ. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.

KERALA




ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻ്റെ ആത്മഹത്യയിൽ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് എം എം മണി. സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം. സാബുവിൻ്റെ മരണത്തിൽ വി ആർ സജിക്കോ സിപിഐഎമ്മിനോ ഉത്തരവാദിത്തമില്ല. ആത്മഹത്യയുടെ പാപഭാരം സിപിഐഎമ്മിൻ്റെ തലയിൽ വെക്കേണ്ടെന്നും മണി പറഞ്ഞു.

ഈ മാസം 20 നാണ് കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവാണ് ജീവനൊടുതക്കിയത്. റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സാബു ആത്മഹത്യ ചെയ്തത്.സിപിഎം ഭരിക്കുന്ന ബാങ്കിൽ, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.


സാബുവിനെ മുൻ ബാങ്ക് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആർ. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.

Also Read;' കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി

സാബുവിന് നൽകാനുള്ളത് 12 ലക്ഷം മാത്രമെന്നായിരുന്നു സൊസൈറ്റി നൽകിയ വിശദീകരണം. സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതല്‍ സംഘത്തില്‍ ഇടപാടുകള്‍ നടത്തിവന്നവരാണ്. 2020 വരെയുള്ള കാലയളവില്‍ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചു. 2020 ജൂണില്‍ മുഴുവന്‍ തുകയും പിന്‍വലിച്ചു.



പിന്നീടുള്ള മാസങ്ങളില്‍ പലതവണയായി 90 ലക്ഷം രൂപ സംഘത്തില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍നിന്ന് 2023 ഒക്‌ടോബറില്‍ 35 ലക്ഷം രൂപ പിന്‍വലിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ പലപ്രാവശ്യമായി 10 ലക്ഷം, 5 ലക്ഷം, 3ലക്ഷം, 1.5 ലക്ഷം എന്നീ തുകകളും പിന്‍വലിച്ചെന്നാണ് സൊസൈറ്റിയുടെ വിശദീകരണം.

Also Read; നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം; ആരോപണ വിധേയരായ മൂന്നുപേർക്ക് സസ്പെൻഷൻ


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

KERALA
എക്സൈസിന്റെ ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; സംസ്ഥാനത്ത് 23 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 667 ലഹരി കേസുകൾ
Also Read
user
Share This

Popular

KERALA
NATIONAL
ആറ് വർഷം നീണ്ട നിയമ പോരാട്ടം; പെരിയ ഇരട്ട കൊലക്കേസിൽ ഇന്ന് വിധി