fbwpx
സിപിഎമ്മിൻ്റെ പാർട്ടി ഫണ്ട് വെട്ടിപ്പ് പരാതി: മധു മുല്ലശ്ശേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി
logo

ന്യൂസ് ഡെസ്ക്

Posted : 07 Jan, 2025 10:42 PM

തിരുവനന്തപുരം സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്

KERALA


സിപിഎം സമ്മേളന ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മധു മുല്ലശ്ശേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. മധുവിനെതിരെ തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. സിപിഎമ്മിന്റെ പരാതിയിലായിരുന്നു കേസ്.

ഏരിയ സമ്മേളനത്തിലെ മൈക്ക് സെറ്റ്, പന്തല്‍ മുതലായ അലങ്കാര പണികള്‍ക്കായി നല്‍കേണ്ടിയിരുന്ന ബാക്കി തുക മധു മുല്ലശ്ശേരി നല്‍കിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാട്ടി ഏരിയ സെക്രട്ടറി ജലീല്‍ ആറ്റിങ്ങലാണ് ഡിവൈഎസ്പിക്ക് ആദ്യം പരാതി നല്‍കിയത്. ഇതിനു പിന്നാലെ മംഗലപുരം ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും പരാതിയുമായി എത്തി. ഏരിയ സമ്മേളന നടത്തിപ്പിനായി 120 ബ്രാഞ്ചുകളില്‍ നിന്നും പിരിച്ച 3,25000 രൂപ മധുവിന് നല്‍കിയിരുന്നതായും സിപിഎം ആരോപിക്കുന്നുണ്ട്.


ALSO READ: എൻ.എം. വിജയൻ്റെ മരണം: കെപിസിസി അന്വേഷണ ഉപസമിതി നാളെ വയനാട്ടിൽ


കഴിഞ്ഞ ഡിസംബർ ഒന്നിനാണ് മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു ഏരിയാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. രണ്ട് ടേം പൂർത്തിയാക്കിയ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ മാറ്റാനായിരുന്നു സമ്മേളന തീരുമാനം. ഇതിൽ അതൃപ്തിയറിയിച്ചും ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചുമാണ് മധു സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തൊട്ടുപിന്നാലെ മധു ബിജെപിയിൽ ചേ‍‍രുകയായിരുന്നു.


KERALA
ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോചെ
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോചെ