കാർത്തിക് കെ. ഐപിഎസാണ് പുതിയ വിജിലൻസ് ഡിഐജി
സംസ്ഥാന പൊലീസില്‍ വൻ അഴിച്ചുപണി. അഞ്ച് പേർക്ക് ഡിഐജിമാരായി സ്ഥാനകയറ്റം നല്‍കി. ഹരി ശങ്കർ, യതീഷ് ചന്ദ്ര ജി.എച്ച്, കാർത്തിക് കെ, പ്രതീഷ് കുമാർ, നാരായണൻ ടി എന്നിവർക്കാണ് ഡിഐജിമാരായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
യതീഷ് ചന്ദ്ര കണ്ണൂർ ഡിഐജി ആകും. ഹരി ശങ്കർ ഐപിഎസ് തൃശൂർ റേഞ്ച് ഡിഐജിയും. കാർത്തിക് കെ. ഐപിഎസാണ് പുതിയ വിജിലൻസ് ഡിഐജി. വിജിലന്‍സ് ഹെഡ് ക്വാർട്ടേഴ്സ് ഐജിയുടെ അധികചുമതലയും കാർത്തിക്കിനുണ്ടാകും. ഡിഐജി ആയി സ്ഥാനക്കയറ്റം കിട്ടിയ നാരായണൻ ടി. ഐപിഎസിനാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല.
ഡിഐജി എസ്. സതീഷ് ബിനോ ഐപിഎസിനെ എറണാകുളം റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന തോംസൺ ജോസ് ഐപിഎസിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതലയോടു കൂടിയുള്ള ഡിഐജിയായാണ് മാറ്റം നല്‍കിയിരിക്കുന്നത്. കെ. സേതുരാമൻ ഐപിഎസാണ് പൊലീസ് അക്കാദമി ഐജി. കാളിരാജ് മഹേഷ് കുമാർ ട്രാഫിക് ഐജിയും രാജ്പാൽ മീണ ഉത്തരമേഖല ഐജിയും ആകും. ജെ. ജയന്ത് ആണ് മനുഷ്യാവകാശ കമ്മീഷൻ ഐജി. ഇൻറലിജൻസ് ഐജിയുടെ സ്ഥാനത്തേക്കാണ് ജി. സ്പർജൻ കുമാർ ഐപിഎസിന് മാറ്റം ലഭിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷ ചുമതലയും സ്പർജൻ കുമാറിനാണ്.
അരുൾ ആർ.ബി കൃഷ്ണ (റെയിൽവേ എസ്പി), കിരൺ നാരായൺ (കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ), ചൈത്ര തെരേസ ജോൺ (കോസ്റ്റൽ എഐജി), കെ.എസ്. സുദർശൻ (തിരുവനന്തപുരം റൂറൽ എസ് പി), അജിത് കുമാർ (പാലക്കാട് എസ്പി), അങ്കിത് അശോകൻ (സൈബർ ഓപ്പറേഷൻസ് എസ്പി), കെ.ഇ. ബൈജു (കോഴിക്കോട് റൂറൽ എസ്പി), ബി. കൃഷ്ണകുമാർ (തൃശൂർ റൂറൽ എസ്പി), പി. നിഥിൻ രാജ് (കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ), അശ്വതി ജിജി (കൊച്ചി സിറ്റി പൊലീസ് ഡിസിപി).