fbwpx
രാഷ്ട്രീയ ലക്ഷ്യം വെച്ച് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നു, മാപ്പ് പറയണം; പി.വി. അൻവറിനെതിരെ വീണ്ടും വക്കീൽ നോട്ടീസ് അയച്ച് പി. ശശി
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Jan, 2025 12:29 PM

നാലാം തവണയാണ് പി. ശശി അൻവറിനെതിരെ വക്കീൽ നോട്ടീസ് അയക്കുന്നത്

KERALA


മുൻ എംഎൽഎ പി.വി. അൻവറിനെതിരെ വീണ്ടും വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടാണ് എന്ന പ്രസ്താവനയിലാണ് നോട്ടീസ് അയച്ചത്.


ALSO READ: വയനാട് ഉരുള്‍പൊട്ടല്‍: കണ്ടെത്താനാവാത്തവരെ മരിച്ചവരായി കണക്കാക്കും; സര്‍ക്കാര്‍ നടപടി ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍


രാഷ്ട്രീയ ലക്ഷ്യം വെച്ച് അടിസ്ഥാനരഹിതമായ ആരോപണമാണ് അൻവർ ഉന്നയിച്ചതെന്ന് പി. ശശിയുടെ നോട്ടീസിൽ പറയുന്നു. ആരോപണങ്ങൾ പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്. അഡ്വ. കെ.വിശ്വൻ മുഖേനയാണ് പി. ശശി വക്കീൽ നോട്ടീസ് അയച്ചത്. നാലാം തവണയാണ് പി. ശശി അൻവറിനെതിരെ വക്കീൽ നോട്ടീസ് അയക്കുന്നത്.

പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ കഴിഞ്ഞ ദിവസം പി. ശശി പ്രതികരിച്ചിരുന്നു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യത്തോട് കൂടിയുള്ളതുമാണ്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും പി. ശശി പറഞ്ഞു.


ALSO READ: നിലമ്പൂരിലെ സ്ഥാനാർഥി നിർണയത്തിന് കോൺഗ്രസിന് പ്രത്യേക രീതിയുണ്ട്; രമേശ് ചെന്നിത്തല


ഇലക്ഷന്‍ ഫണ്ടായി കോണ്‍ഗ്രസിന് 150 കോടി രൂപ ലഭിച്ചുവെന്ന് സഭയില്‍ ഉന്നയിച്ചത് പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണെന്നാണ് രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞത്. സതീശനെതിരെ ആരോപണം ഉന്നയിക്കണമെന്ന് പറഞ്ഞത് പി. ശശിയാണ്. ആരോപണം തയ്യാറാക്കി നല്‍കുകയായിരുന്നു. താന്‍ തന്നെ ഇത് പറയണമെന്ന് പി. ശശി പറഞ്ഞു. വെറുതെ ആരോപണം ഉന്നയിച്ചതല്ല, സ്പീക്കര്‍ക്ക് കത്ത് നല്‍കി അനുമതി വാങ്ങിയാണ് ആരോപണം ഉന്നയിച്ചത്. പി. ശശി തന്നെ മോശക്കാരനാണെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. എന്നെ കുടുക്കാനുള്ള ശശിയുടെ പദ്ധതി നേരത്തെ തുടങ്ങിയതാണെന്നുമായിരുന്നു അന്‍വറിൻ്റെ ആരോപണം.

MOVIE REVIEW
SERIES REVIEW | ബ്ലാക്ക് വാറന്റ്: ചാൾസ് ശോഭരാജ്, രം​ഗ, ബില്ല , മുതൽപ്പേ‍ർ വന്നുപോകുന്ന തിഹാർ ഡ്രാമ
Also Read
user
Share This

Popular

NATIONAL
KERALA
ഹരിയാന ബിജെപി അധ്യക്ഷനും ഗായകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി