കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കും, യൂറോ കപ്പിൽ സ്പെയിനിനായും പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് റോഡ്രിയെ പുരസ്കാരത്തിലെത്തിച്ചത്
ഫുട്‌ബോളില്‍ പുതുയുഗത്തിന് തുടക്കം കുറിച്ച് ബാലൺ ദ്യോര്‍ പ്രഖ്യാപനം. സ്പാനിഷ് താരം റോഡ്രി മികച്ച പുരുഷ താരമായി. വനിതകൾക്കുള്ള പുരസ്കാരം സ്പെയിനിൻ്റെ ഐറ്റാന മോൺമാറ്റി സ്വന്തമാക്കി. ബാഴ്സയുടെ ലാമിനെ യമാലാണ് മികച്ച യുവതാരം.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കും, യൂറോ കപ്പിൽ സ്പെയിനിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് റോഡ്രിയെ പുരസ്കാരത്തിലെത്തിച്ചത്. മികച്ച വനിതാ താരമായി സ്പെയിനിൻ്റെ അയ്താന ബോൺമാറ്റി മാറി. ഏറെക്കാലമായി ലയണൽ മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും കുത്തകയായിരുന്ന ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിൻ്റെ പുതിയ അവകാശിയായി റോഡ്രി മാറി. പരിക്ക് മൂലം വിശ്രമിക്കുന്ന റോഡ്രി ക്രച്ചസിലാണ് പുരസ്കാര വേദിയിലെത്തിയത്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറെ മറികടന്നാണ് റോഡ്രിയുടെ നേട്ടം.
Also Read; ലാമിന്‍ യമാലിനെതിരായ വംശീയ അധിക്ഷേപം; അന്വേഷണം പ്രഖ്യാപിച്ച് റയല്‍ മാഡ്രിഡ്
ഇംഗ്ലണ്ട് താരം ജൂഡ് ബെലിങ്ഹാം മൂന്നാമനായി. മികച്ച യുവതാരമായി ബാഴ്സയുടെ ലാമിനെ യമാൽ തെരഞ്ഞെടുക്കപ്പെട്ടു. പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും യമാൽ സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ പുരസ്കാരം അർജൻ്റീനയുടെ എമിലിയാനോ മാർട്ടീനസ് തന്നെ നിലനിർത്തി. ബയേൺ മ്യൂണിക്കിൻ്റെ ഹാരി കെയിൻ, റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ എന്നിവർ മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരവും പങ്കിട്ടു.
അതേസമയം, വിനീഷ്യസ് ജൂനിയറിന് പുരസ്കാരം നൽകാത്തതിൽ പ്രതിഷേധിച്ച് റയൽ മാഡ്രിഡ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പുരുഷ ഫുട്ബോളിൽ മികച്ച ക്ലബ്, പരിശീലകൻ സ്ട്രൈക്കർ എന്നീ പുരസ്കാരങ്ങൾ സ്വീകരിക്കാനും റയൽ മാഡ്രിഡ് എത്തിയില്ല.