ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പോസ്റ്റിലൂെടയാണ് ഇക്കാര്യം അറിയിച്ചത്
ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹെബ് ഫാൽക്കെ അവാർഡ് സിനിമാ താരം മിഥുൻ ചക്രബർത്തിക്ക്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പോസ്റ്റിലൂെടയാണ് ഇക്കാര്യം അറിയിച്ചത്.
ALSO READ: 'ഭാഷയുടെ പ്രശ്‌നം മാത്രമാണ് ഉള്ളത്'; തെന്നിന്ത്യന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് ഷാഹിദ് കപൂര്‍
മിഥുൻ്റെ സിനിമായാത്ര പല തലമുറകൾക്കും പ്രചോദനം നൽകുന്നതാണ്. ഇതിഹാസ നടനായ മിഥുൻ ചക്രബർത്തിയുടെ ഇന്ത്യൻ സിനിമാ മേഖലയിലെ ഐതിഹാസിക സംഭാവന പരിഗണിച്ചാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകാൻ തീരുമാനിച്ചെന്നും അശ്വനി വൈഷ്ണവ് എക്സിൽ കുറിച്ചു. ഒക്ടോബർ എട്ടിന് നടക്കുന്ന 70ാമത് നാഷണഷൽ അവാർഡ് വേദിയിൽ മിഥുൻ ചക്രബർത്തിക്ക് അവാർഡ് സമർപ്പിക്കും.