fbwpx
ജീവിതത്തില്‍ രാഷ്ട്രീയക്കാരന്‍ ആവേണ്ടേ? മറുപടി പറഞ്ഞത് മോഹന്‍ലാല്‍
logo

ന്യൂസ് ഡെസ്ക്

Posted : 26 Mar, 2025 09:27 AM

കമല്‍ ഹാസന്‍, രജനികാന്ത്, വിജയ് എന്നിവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയില്ലേ എന്ന ചോദ്യത്തിന് അതിനെന്താണ് എന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്

MALAYALAM MOVIE


ജീവിതത്തില്‍ രാഷ്ട്രീയക്കാരന്‍ ആവേണ്ടേ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് മോഹന്‍ലാല്‍. രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.

'എനിക്ക് താല്‍പര്യമില്ല. ഞാനൊരു നടനാണ്. അതെന്റെ കപ്പ് ഓഫ് ടീ അല്ല. ഞാന്‍ അഭിനയിച്ചോളാം. നിങ്ങള്‍ എന്തിനാണ് എന്നെ അതിലേക്ക് വലിച്ചിടുന്നത്. ഞാന്‍ ഇതില്‍ സന്തോഷവാനാണ്. എനിക്ക് ഈ ജോലി മാത്രമേ അറിയുകയുള്ളൂ. എനിക്ക് എന്റെ മനോഹരമായ ജീവിതം ഈ ജോലി ചെയ്ത് പൂര്‍ത്തിയാക്കണം', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കമല്‍ ഹാസന്‍, രജനികാന്ത്, വിജയ് എന്നിവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയില്ലേ എന്ന ചോദ്യത്തിന് അതിനെന്താണ് എന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.

അതേസമയം മോഹന്‍ലാലിന്റെ എമ്പുരാന്‍ നാളെ തിയേറ്ററിലെത്തും. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ് രചിച്ചിരിക്കുന്നത്. രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യത്തെ ഷോ ആരംഭിക്കുക. പ്രീ സെയിലില്‍ ചിത്രം ഇതിനോടകം 58 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്.



ALSO READ: "കേരളം ഭയക്കാതിരുന്ന എന്നാല്‍ ഭയക്കേണ്ട രാജവെമ്പാല ഞാന്‍ തന്നെയാണ്"; ഗോവര്‍ദ്ധനോട് സ്വന്തം ലൂസിഫര്‍




2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

IPL 2025
കൊൽക്കത്തയ്ക്ക് കൂട്ടത്തകർച്ച, മുട്ടിടിപ്പിച്ച് അശ്വനി കുമാറും സംഘവും; മുംബൈ ഇന്ത്യൻസിന് 117 റൺസ് വിജയലക്ഷ്യം
Also Read
user
Share This

Popular

IPL 2025
NATIONAL
അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് വഴുതി ആറിൽ വീണു; വലഞ്ചുഴിയിൽ 15കാരിക്ക് ദാരുണാന്ത്യം