fbwpx
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം, ഇല്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക്; സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 03:12 PM

സാറാ ജോസഫ്, കെ ആർ മീര , കെ അജിത, മേഴ്സി അലക്സാണ്ടർ, വി പി സുഹ്‌റ, ഡോ രേഖ രാജ് ഉൾപ്പെടെയുള്ള 100 സ്ത്രീപക്ഷ പ്രവർത്തകരാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്

KERALA

മുകേഷ്


എം.മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നും, സിനിമ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട്  കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്ത്. സാറാ ജോസഫ്, കെ.ആർ. മീര, കെ അജിത, മേഴ്സി അലക്സാണ്ടർ, വി.പി. സുഹറ, ഡോ. രേഖ രാജ് ഉൾപ്പെടെ 100 സ്ത്രീപക്ഷ പ്രവർത്തകരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്.

മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നതെന്നും സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും  സ്ത്രീപക്ഷ പ്രവർത്തകർ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം എംഎൽഎ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഓർമ്മപ്പെടുത്തുന്നു.


READ MORE: മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പൊലീസിന് നേരെ കല്ലെറിഞ്ഞ് പ്രവർത്തകർ; പ്രതിപക്ഷ മാർച്ചിൽ സംഘർഷം


കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവനയുടെ പൂർണരൂപം

സിനിമാനടനും, കൊല്ലം എംഎൽഎയുമായ മുകേഷ് വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ്. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട് .

ഗാർഹിക പീഡനം , ബലാൽസംഗം, തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിൻ്റെ പേരിലുണ്ട്.നിയമനിർമ്മാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് MLA സ്ഥാനം. സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ വീണ്ടും സിനിമാനയം രൂപീകരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.

ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് MLA സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ MLA സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണം. അല്ലാത്തപക്ഷം MLA മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന്‌ ഓർമ്മപ്പെടുത്തുന്നു.

സാറാ ജോസഫ്
കെ അജിത
ഏലിയാമ്മ വിജയൻ
കെ ആർ മീര
മേഴ്സി അലക്സാണ്ടർ
ഡോ രേഖ രാജ്
വി പി സുഹ്‌റ
ഡോ സോണിയ ജോർജ്ജ്
വിജി പെൺകൂട്ട്
ഡോ സി എസ്‌ ചന്ദ്രിക
ഡോ കെ ജി താര
ബിനിത തമ്പി
ഡോ എ കെ ജയശ്രി
കെ എ ബീന
എം സുൽഫത്ത്
അഡ്വ ജെ സന്ധ്യ
ശ്രീജ നെയ്യാറ്റിൻകര
അമ്മിണി കെ വയനാട്
പ്രൊഫ കുസുമം ജോസഫ്
എച്ച്മു കുട്ടി
സതി അങ്കമാലി
അനിത ശാന്തി
അഡ്വ ആശ ഉണ്ണിത്താൻ
ശ്യാമ എസ്‌ പ്രഭ
അഡ്വ ഭദ്ര കുമാരി
ലാലി പി എം
അഡ്വ കെ നന്ദിനി
ആതിര എം ആർ
ഫൈസൽ ഫൈസു
ഡോ സിസ്റ്റർ ജെസ്മി
സീറ്റ ദാസൻ
അഡ്വ പദ്മ ലക്ഷ്മി
സ്മിത പന്ന്യൻ
ശരണ്യ മോൾ കെ എസ്‌
രതി ദേവി
ഡോ സോയ ജോസഫ്
അഡ്വ കുക്കു ദേവകി
രജിത ജി
വൈഗ സുബ്രമഹ്ണ്യൻ
തൊമ്മിക്കുഞ്ഞ് രമ്യ
രാഖി യു എസ്‌
രാധിക വിശ്വനാഥൻ
അഡ്വ കെ എം രമ
മിനി ഐ ജി
ശരണ്യ എം ചാരു
ചൈതന്യ കെ
അമ്പിളി ഓമനകുട്ടൻ
ഡോ മാളു മോഹൻ
ഗോമതി ഇടുക്കി
ബിന്ദു തങ്കം കല്യാണി
സുജ ഭാരതി
സീന യു ടി കെ
ഡോ രേഖ MHat
അനിത ഷിനു
ശ്രീജ പി
ഗാർഗി
വസന്ത പി
സരള എടവലത്ത്
ശ്യാമളാ കോയിക്കൽ
റസീന കെ കെ
രോഹിണി മുത്തൂർ
ഗിരിജ പാർവ്വതി
സുനിത എൻ
രജനി വെള്ളോറ
ഹമീദ സി കെ
തീർത്ഥ രാജ്
അഭി അഞ്ജന
ദിവ്യ ദിവാകരൻ
ഷീബ കെ എം
ഷീബ ജോർജ്
സിന്ധു റാം
സിറാജ്
ഷിജി ജോൺസൺ
അഡ്വ. സൈറ
എലിസബത്ത് ഫിലിപ്പ്
ദിവ്യ A
അനിത V R
രശ്മി പ്രേമലത
മരിയ റോസ
നിഷി ലീല
പ്രസീത കുമാരി
റസീന കെ കെ
സുഗതകുമാരി കെ
അനിത ബാബുരാജ്
പ്രസന്ന പാർവ്വതി
നീന കെ വി
ജാനകി പുൽപ്പറമ്പിൽ
അഡ്വ: റംലത്ത് മഞ്ചേരി
നസീറ നീലോത്ത്
ഷീബ അമീർ
ജ്യോതി നാരായണൻ
അഡ്വ ജലജ മാധവൻ
രാഖി യു എസ്‌
അനീഷ ഐക്കുളത്ത്
ശോഭ പി വി
റീനു യു എസ്‌
നെജു ഇസ്മയിൽ
രതി മേനോൻ
ഷീല പി എൽ
അഡ്വ സുധ ഹരിദ്വാർ
രാജ രാജേശ്വരി


KERALA
സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം; പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു
Also Read
user
Share This

Popular

KERALA
FOOTBALL
എം. ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്; സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ്