fbwpx
കാഴ്ചപ്പൂരത്തിന് കൊടിയിറക്കം; മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഇന്ന് സമാപനം
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Oct, 2024 12:55 PM

അംബാവിലാസ് കൊട്ടാര വളപ്പിലുള്ള ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൂജകളോടെയാണ് പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങൾ അവസാനിക്കുന്നത്

NATIONAL


കണ്ണിനും മനസിനും കുളിര് പകരുന്ന കാഴ്ചകൾ പകർന്ന മൈസൂരുവിലെ ദസറ ആഘോഷത്തിന് ഇന്ന് സമാപനം. അംബാവിലാസ് കൊട്ടാര വളപ്പിലുള്ള ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൂജകളോടെയാണ് പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങൾ അവസാനിക്കുന്നത്.

തിന്മയ്ക്ക് മേൽ നന്മ ജയിക്കുന്ന ഉത്സവം. ആ ആഘോഷം ലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണിനും മനസിനും കുളിര് പകരുന്ന കാഴ്ചകളായി മാറുന്നു. അതാണ് മൈസൂരുവിലെ ദസറ ഉത്സവം. വൊഡയാർ രാജകുടുംബമാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ജനനിബിഡമായ ആഘോഷങ്ങൾക്ക് അംബാവിലാസ് കൊട്ടാരവളപ്പിലെ ക്ഷേത്രത്തിൽ നടക്കുന്ന പൂജകളോടെ ഇന്ന് സമാപനമാകും.

 ALSO READ: കുരുന്നുകളെ കാത്ത്; വിദ്യാരംഭത്തിനൊരുങ്ങി തുഞ്ചൻ പറമ്പ്

അംബാവിലാസ് കൊട്ടാരവളപ്പിലുള്ള ക്ഷേത്രത്തിലെ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം സ്വർണ സിംഹാസനം അഥവാ സുവർണ ഹൗഡയിലേക്ക് പ്രതിഷ്ഠിക്കുന്നതോടെ ജംബോ സവാരിക്ക് തുടക്കമാകും. നിരവധി ആനപ്രേമികളുടെ ഹരമായ ഗജരാജപ്രമാണി അഭിമന്യുവാണ് ഇത്തവണയും സ്വർണ സിംഹാസനം വഹിച്ചു കൊണ്ടുള്ള ജംബോ സവാരിക്ക് നേതൃത്വം നൽകുന്നത്. നഗര പ്രദക്ഷിണം മുതൽ ബന്നിമണ്ഡപം ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ നീളുന്ന ജംബോ സവാരിക്ക് വൈകിട്ട് ആറ് മണിയോടെ സമാപനമാകും.

ഉത്സവത്തിൻ്റെ മേൽനോട്ടത്തിനായി 19 ഉപസമിതികളെയാണ് ഇത്തവണ സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ടേബിളുകൾ, സർക്കാരിൻ്റെ വിവിധ വികസന പദ്ധതികൾ എന്നിവയും ഘോഷയാത്രയിലെ പ്രധാന ആകർഷണമായിരിക്കും.

ALSO READ: ദീപാവലി സീസണ്‍; തിരക്കൊഴിവാക്കാന്‍ 12500 കോച്ചുകള്‍ അനുവദിച്ചെന്ന് റെയില്‍വേ മന്ത്രി

ഘോഷയാത്രയ്ക്ക് അശ്വാരൂഡ സേനയുടെ പ്രത്യേക അഭ്യാസ പ്രകടനവും വാദ്യമേളങ്ങളും മാറ്റുകൂട്ടും. വൈകിട്ട് 7.30ഓടെ ബന്നിമണ്ഡപം ഗ്രൗണ്ടിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡ് ഗവർണർ ഉദ്ഘാടനം ചെയ്യും. അകമ്പടിയായി കരിമരുന്ന് പ്രകടനവും ലേസർ ഷോയും ആകാശവിസ്മയം തീർക്കും.

NATIONAL
അഭിമാനദൗത്യം വൈകും; ISRO സ്പേസ് ഡോക്കിങ് മാറ്റിവെച്ചു
Also Read
user
Share This

Popular

KERALA
KERALA
വയനാട് ഡിസിസി ട്രഷററുടെ മരണം: ആത്മഹത്യാക്കുറിപ്പാണോ എന്നാർക്കറിയാം? ഐ.സി. ബാലകൃഷ്ണൻ സത്യസന്ധനായ നേതാവെന്ന് രമേശ് ചെന്നിത്തല