സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവ നഗരി സന്ദർശിച്ചു
63 -ാമത് കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. പോയിന്റ് പട്ടികയിൽ തൃശൂരും, കോഴിക്കോടും, കണ്ണൂരും തമ്മിലാണ് കിടമത്സരം നടക്കുന്നത്. വൈകിട്ട് 4.30ന് 559 പോയിൻ്റുമായി കണ്ണൂർ മൂന്നാം ദിവസവും ലീഡ് തുടരുമ്പോൾ തൊട്ടുപിന്നാലെ തൃശൂരും (554) പാലക്കാടും (548) കോഴിക്കോടും (548) ഉണ്ട്. 527 പോയിൻ്റുമായി ആലപ്പുഴ അഞ്ചാമതാണ്.
അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവ നഗരി സന്ദർശിച്ചു. പ്രധാന വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരവും ഹൈസ്കൂൾ വിഭാഗത്തിന്‍റെ തിരുവാതിരക്കളിയും പുരോഗമിക്കുകയാണ്. കോൽക്കളി, ദഫ് മുട്ട് തുടങ്ങിയ ഇനങ്ങളും ഇന്ന് വേദിയിലെത്തി. മോണോ ആക്ട്, മിമിക്രി തുടങ്ങിയ ജനകീയ മത്സരങ്ങൾ അരങ്ങിലെത്തുമ്പോൾ ആളൊഴുക്കും സംഘാടകർ പ്രതീക്ഷിക്കുന്നു.