തൃക്കാക്കര കെഎംഎം കോളേജിലെ ക്യാംപിലെ കേഡറ്റുകൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിൽ അന്വേഷണം നടത്താൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു
കൊച്ചി കാക്കനാട് എൻസിസി ക്യാംപിലെ ഭക്ഷ്യ വിഷബാധയിൽ അടിയന്തര അന്വേഷണത്തിനൊരുങ്ങി എൻസിസി. തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പിൽ കേഡറ്റുകൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിൽ അന്വേഷണം നടത്താൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു. ക്യാംപിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് ക്യാംപ് പുനരാരംഭിക്കുമെന്ന് എൻസിസി അറിയിച്ചു.
തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാംപിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഇന്നലെ ഭക്ഷ്യവിഷബാധ ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 75 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. കനത്ത പ്രതിഷേധത്തെ തുടർന്നാണ് തൃക്കാക്കരയിലെ എൻസിസി ക്യാംപ് അവസാനിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഭക്ഷ്യ വിഷബാധയിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ തന്നെയാകാം കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത് എന്ന വിലയിരുത്തലിലാണ് ആരോഗ്യ വിഭാഗം. നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്യാംപിലെത്തി സാമ്പിളുകൾ ശേഖരിച്ചു. കുട്ടികൾക്ക് നൽകിയത് മോശം ഭക്ഷണമാണ് നൽകിയതെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആരോപണം. കുട്ടികൾക്ക് കുടിവെള്ളം നൽകിയില്ലെന്നും ആക്ഷേപമുണ്ട്
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു
എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിൽ 600ഓളം കുട്ടികളാണ് പങ്കെടുത്തത്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു.