സഭയ്ക്ക് സമദൂര നിലപാടാണെന്നും, ഒറ്റപ്പെട്ട സംഭവത്തിൽ കലാപം ഉണ്ടാക്കാൻ സഭ ആഗ്രഹിക്കുന്നില്ലെന്നും ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു
പാലക്കാട് സ്കൂൾ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് തൃശൂർ ഭദ്രാസനാധിപൻ ആർഎസ്‌എസിനേയും പ്രധാനമന്ത്രിയേയും വിമർശിച്ച് നടത്തിയ പരാമർശങ്ങൾ തള്ളി ഓർത്തഡോക്സ് സഭാ നേതൃത്വം. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സഭയ്ക്ക് സമദൂര നിലപാടാണെന്നും, ഒറ്റപ്പെട്ട സംഭവത്തിൽ കലാപം ഉണ്ടാക്കാൻ സഭ ആഗ്രഹിക്കുന്നില്ലെന്നും ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
തൃശൂർ ബിഷപ്പിന്റെ പ്രതികരണം വ്യക്തിപരമാണ്. സഭയ്ക്ക് അങ്ങനെയൊരു നിലപാടില്ല. തൽക്കാലം ആരും വിവാദങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും കാതോലിക്കാ ബാവ നിർദേശിച്ചു. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
വന നിയമ ഭേദഗതി വിവരങ്ങൾ പൂർണമായും പഠിച്ച ശേഷം പ്രതികരിക്കാമെന്നും ജോസ് കെ. മാണിയും നേതാക്കളും വിഷയത്തിൽ ആശങ്ക അറിച്ചതായി മാധ്യമങ്ങളിൽ കണ്ടിരുന്നുവെന്നും . സഭാ തർക്ക വിഷയത്തിൽ കോടതി എന്ത് പറഞ്ഞാലും അത് അനുസരിക്കും. മറുവിഭാഗത്തിന് എതിരായ കോടതി വിധി ഉണ്ടാവുമ്പോൾ അതിനെ അവർ എതിർക്കുകയാണ് ചെയ്യുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു.