fbwpx
ശർമ്മ എന്ന പേരും രേഖകളും വ്യാജം; പത്ത് വർഷമായി ഇന്ത്യയിൽ ജീവിച്ച പാകിസ്ഥാനി കുടുംബം ബെംഗളൂരുവിൽ അറസ്റ്റിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Sep, 2024 11:02 PM

2014ൽ ഡൽഹിയിലെത്തിയ കുടുംബം, പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു

NATIONAL


പത്ത് വർഷത്തോളം ശർമ്മ എന്ന വ്യാജ പേരും, രേഖകളും ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ച പാകിസ്ഥാനി സ്വദേശിയും കുടുംബവും ബെംഗളൂരുവിൽ അറസ്റ്റിൽ. റാഷിഖ് അലി സിദ്ദിഖി (48), ഭാര്യ അയിഷ (38), മാതാപിതാക്കളായ റുബിന (61), ഹാനിഫ് മുഹമ്മദ് (73) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നാല് പേരും ശങ്കർ ശർമ്മ, ആശ റാണി, രാം ബാബു ശർമ്മ, റാണി ശർമ്മ എന്നീ വ്യാജ പേരുകളിലാണ് ബെംഗളൂരുവിലെ രാജപുര ഗ്രാമത്തിൽ താമസിച്ചിരുന്നത്.

ALSO READ: '45 ദിവസമായി ഉറക്കമില്ല'; തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ ബജാജ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

2014ൽ ഡൽഹിയിലെത്തിയ കുടുംബം, പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ഇന്ത്യയിലെത്തും മുൻപ് ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പാകിസ്ഥാനി സ്വദേശിയുടെ ഭാര്യ ബംഗ്ലാദേശ് സ്വദേശിയാണെന്നും ഇവർ ധാക്കയിൽ വെച്ചാണ് വിവാഹിതരായതെന്നും പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ALSO READ: മുറിവ് തുന്നിക്കെട്ടി, പിറകെ സൂചി രോഗിയുടെ തലയ്ക്കുള്ളിൽ വച്ച് മറന്ന് ഡോക്ടർ; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

ബെംഗളൂരുവിലെ ജിഗാനിയിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുടുംബത്തിലെ നാല് പേരും വ്യാജരേഖ ചമച്ച് അനധികൃതമായി ഇവിടെ താമസിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ALSO READ: മരത്തിൽ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തി; ത്രിപുരയിൽ മധ്യവയസ്കയെ കൊന്നത് മക്കളും മരുമകളും

KERALA
ആലപ്പുഴ പെരുമ്പളത്ത് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു, ക്ഷേത്രം ശാന്തി ആനപ്പുറത്ത് കുടുങ്ങി; ആനയെ തളയ്ക്കാനായില്ല
Also Read
user
Share This

Popular

KERALA
KERALA
വയനാട് അരപ്പറ്റയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷം: തടയാന്‍ ശ്രമിച്ച യുവാവിന് ക്രൂരമര്‍ദനം