fbwpx
ഹിന്ദിയെ എതിർക്കുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കൾ കാപട്യക്കാരെന്ന് പവൻ കല്യാൺ; പ്രസ്താവനയെ എതിർത്ത് ഡിഎംകെ
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Mar, 2025 02:49 PM

സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്നവർ ഹിന്ദിയെ എതിര്‍ക്കുന്നത് കാപട്യമാണെന്നായിരുന്നു പവൻ കല്യാണിൻ്റെ പ്രസ്താവന.

NATIONAL

ത്രിഭാഷ വിവാദത്തിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളെ കാപാട്യക്കാരെന്ന് വിമര്‍ശിച്ച് ആന്ധ്രാ ഉപമുഖ്യമന്ത്രിയും ജനസേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്നവർ ഹിന്ദിയെ എതിര്‍ക്കുന്നത് കാപട്യമെന്നായിരുന്നു പവൻ കല്യാണിൻ്റെ പ്രസ്താവന. അതേസമയം പവൻ കല്യാണിൻ്റെ പ്രസ്താവന തള്ളിയിരിക്കുകയാണ് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള.

സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്ന തമിഴ്‌നാട്ടിലെ നേതാക്കള്‍ ഹിന്ദിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു പവൻ കല്യാണിൻ്റെ പക്ഷം. അവര്‍ക്ക് ബോളിവുഡില്‍ നിന്നും പണം വേണമെങ്കിലും, ഹിന്ദിയെ അംഗീകരിക്കാന്‍ തയ്യാറല്ല. അതിനുപിന്നിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ലെന്നും പാര്‍ട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കവെ പവന്‍ കല്യാണ്‍ പറഞ്ഞു.

ALSO READ: ഹരിയാനയിൽ ബിജെപി നേതാവിനെ അയൽവാസി വെടിവെച്ചുകൊന്നു; പിന്നിൽ സ്വത്തുതർക്കമെന്ന് റിപ്പോർട്ട്


എന്നാൽ ഭാഷാ നയങ്ങളിൽ തമിഴ്‌നാടെടുത്ത നിലപാടിനെക്കുറിച്ചുള്ള തെറ്റായ ധാരണ മാത്രമാണിതെന്ന് ഡിഎംകെ വക്താവ് സയ്യിദ് ഹഫീസുള്ള പറഞ്ഞു. "ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ വ്യക്തികൾ പഠിക്കുന്നതിനെ തമിഴ്‌നാട് ഒരിക്കലും എതിർത്തിട്ടില്ല. നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ മേൽ ഹിന്ദിയോ ഏതെങ്കിലും ഭാഷയോ അടിച്ചേൽപ്പിക്കുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത്," ഡിഎംകെ വക്താവ് വ്യക്തമാക്കി.

മുതിർന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവനും ഹഫീസുള്ളയുടെ പ്രസ്താവനയെ പിന്തുണച്ചു. ഭാഷാ വിഷയത്തിൽ തമിഴ്‌നാടിന്റെ നിലപാട് മുൻപ് തൊട്ടേ ഉള്ളതാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. "1938 മുതൽ ഞങ്ങൾ ഹിന്ദി ഭാഷയെ എതിർക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ ഉപദേശങ്ങളുടെയും നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് തമിഴ്‌നാട് ദ്വിഭാഷാ ഫോർമുല പിന്തുടരുകയുള്ളൂ എന്ന നിയമം ഞങ്ങൾ സംസ്ഥാന നിയമസഭയിൽ പാസാക്കിയത്. 1968 ൽ പവൻ കല്യാൺ ജനിക്കുന്നതിനു മുമ്പുതന്നെ ഈ ബിൽ പാസാക്കിയിരുന്നു. അദ്ദേഹത്തിന് തമിഴ്‌നാടിന്റെ രാഷ്ട്രീയം അറിയില്ല. മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് ആളുകളെ പരിശീലിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ ഹിന്ദിയെ ഞങ്ങൾ എതിർക്കുന്നത് ഇതാദ്യമായല്ല. ബിജെപി സർക്കാരിൽ നിന്ന് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ വേണ്ടി ബിജെപിയെ പിന്തുണയ്ക്കാൻ പവൻ കല്യാൺ ആഗ്രഹിക്കുന്നു," ഇളങ്കോവൻ പറഞ്ഞു.


ALSO READ: 'മതപരമായ വിവേചനം പാടില്ല'; മുസ്ലീം നെയ്ത്തുകാരുടെ ഉടയാടകള്‍ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദുത്വ ഗ്രൂപ്പിന്റെ ആവശ്യം തള്ളി വൃന്ദാവനിലെ ക്ഷേത്രം


ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻ പ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയാണ് കേന്ദ്ര- തമിഴ്നാട് പോരിന് തുടക്കമിട്ടത്. തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാപദ്ധതി പിന്തുടരുന്ന തമിഴ്‌നാട്, പ്രധാൻ്റെ പരാമർശം ഭീഷണിയാണെന്നും അത് വിലപോകില്ലെന്നും പറഞ്ഞു. തമിഴിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദികൂടി ഉൾപ്പെടുത്തുന്ന 2020 ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാപദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിൽ ഡിഎംകെ സർക്കാർ ഉറച്ചുനിന്നു. ബിജെപി ഒഴികെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഡിഎംകെയ്ക്കൊപ്പം നിലകൊണ്ട് ഇതിനോടകം പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.


NATIONAL
'ഡാന്‍സ് ചെയ്യൂ, ഇല്ലെങ്കില്‍ ഞാന്‍ സസ്പെന്‍ഡ് ചെയ്യും'; ഹോളി ആഘോഷത്തിനിടെ പൊലീസുകാരനോട് ആര്‍ജെഡി നേതാവ്
Also Read
user
Share This

Popular

KERALA
KERALA
മെഡിക്കൽ കോളേജിൽ പരിശോധന സാമ്പിളുകൾ നഷ്ടപ്പെട്ട കേസ്: ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരന് സസ്പെൻഷൻ